Follow Us On

19

May

2024

Sunday

കര്‍ണാടക സര്‍ക്കാരിനെതിരെ ബംഗളൂരു ആര്‍ച്ച്ബിഷപ്

കര്‍ണാടക സര്‍ക്കാരിനെതിരെ ബംഗളൂരു ആര്‍ച്ച്ബിഷപ്

ബംഗളൂരൂ: കര്‍ണാടക സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുമായി ബംഗളൂരു അതിരൂപതാധ്യക്ഷന്‍ ഡോ. പീറ്റര്‍ മച്ചാഡോ. ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കിയതിന്റെ പേരില്‍ തനിക്കെതിരെ മതപരിവര്‍ത്തനത്തിനു കേസെടുക്കുമെങ്കില്‍, ഇനിയും അതു തുടരുമെന്ന് ഡോ. മച്ചാഡോ പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ബംഗളൂരുവില്‍ സ്വീകരണച്ചടങ്ങിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ പഠിച്ച എത്ര വിദ്യാര്‍ത്ഥികള്‍ മതംമാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്കുവിടാന്‍ ആര്‍ച്ച്ബിഷപ് സര്‍ക്കാരിനെ വെല്ലുവിളിച്ചു. തീവ്രഹിന്ദു സംഘടനകളുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തുടര്‍ന്ന് ബംഗളൂരു ക്ലാരന്‍സ് സ്‌കൂളില്‍ കര്‍ണാടക സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തെയും ആര്‍ച്ച്ബിഷപ് വിമര്‍ശിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?