കാക്കനാട്: ക്രൈസ്തവ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപ നീയമെന്ന് സീറോമലബാര്‍ സിനഡ്. കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പൊതു സമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നല്‍കുന്നതെന്ന് സിനഡ് വിലയിരുത്തി. കലാലയങ്ങളില്‍ അച്ചടക്കവും ധാര്‍മികതയും നിലനില്ക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയില്‍ മാധ്യമചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഇളംതലമുറയുടെ പരിശീലന ത്തിന് സഹായിക്കില്ല. ഏവര്‍ക്കും ദുഃഖകരമായ ആത്മഹത്യകളെ ചില തത്പരകക്ഷികള്‍ വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ആശങ്ക യോടെയാണ് ക്രൈസ്തവ സമൂഹം നോക്കി കാണുന്നത്.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളുമെല്ലാം മികച്ച സേവനം നല്കുന്നവയും കേരളത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും കാരണമായിട്ടുള്ളവയുമാണ്. അവയെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ ക്രൈസ്തവ വിരോധം സാധിതമാക്കുക മാത്രമല്ല കേരളത്തിലെ യുവജനങ്ങളുടെ ഭാവി ഇല്ലാതാക്കി ഇവിടെ അരാജകത്വം വിതയ്ക്കാനും വര്‍ഗീയതയുടെ വിളവെടുപ്പ് നടത്താനും കൂടിയാണ് ഛിദ്രശക്തികള്‍ ശ്രമിക്കുന്നത്. അമല്‍ ജ്യോതി കോളേജിലുണ്ടായ പ്രതിഷേധങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ-വര്‍ഗീയ താല്പര്യങ്ങള് പൊതുസമൂഹം തിരിച്ചറിഞ്ഞു വെന്നതും യുവജനങ്ങളുള്‍പ്പെടെ ശക്തമായ പ്രതികരണങ്ങള്‍ക്കു തയാറായി എന്നതും പ്രതീക്ഷാനിര്‍ഭരമാണ്. എന്നാല്‍ ഇത്തരം പ്രതിരോധ ശ്രമങ്ങളെപ്പോലും വര്‍ഗീയ വത്കരിക്കാനാണ് പ്രതിലോമശക്തികള്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് സിനഡ് വിലയിരുത്തി.
വിനാശം വിതയ്ക്കുന്ന രാഷ്ട്രീയ-വര്‍ഗീയ കൂട്ടുകെട്ടുകളെ സിനഡ് അപലപിച്ചു. കേരള സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഇത്തരം വ്യതിയാനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് സിനഡ് അഭ്യര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *