ചങ്ങനാശേരി: കേന്ദ്ര സര്‍ക്കാര്‍ മൗനം വെടിഞ്ഞ് മണിപ്പൂര്‍ കലാപത്തില്‍ അടിയന്തര ഇടപെടല്‍ നടത്തമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം. ഭരണകൂട പിന്തുണയോടെയുള്ള ഭീകരത അവസാനിപ്പി ക്കണമെന്ന് ആവശ്യപ്പെട്ടും അമ്പതു ദിവസമായി തുടരുന്ന കലാപത്തില്‍ ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പാറേല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന സമ്മേളത്തില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
കോട്ടയം യാക്കോബായ ഭദ്രാസനം മെത്രാപ്പോലീത്ത തോമസ് തിമോത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. ജര്‍മനിയിലും ശ്രീലങ്കയിലും റുവാണ്ടയിലും നടന്ന വംശഹത്യകളെ അനുസ്മരിപ്പിക്കുന്നതാണ് മണിപ്പൂര്‍ കലാപമെന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള മൗനപിന്തുണ മണിപ്പൂര്‍ കലാപത്തിനുണ്ടെന്നതു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
അതിരൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ഡൊമനിക് ജോസഫ് വഴീപറമ്പില്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍.വര്‍ഗീസ് താനമാവുങ്കല്‍ ഐകദാര്ഢ്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, അതിരൂപതാ പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
അതിരൂപതയുടെ വിവിധ ഫൊറോനകളില്‍ നിന്ന് പ്രാര്ത്ഥനാറാലിയായി വിശ്വാസിസമൂഹം പാറേല്പള്ളിയിലേക്ക് ഒഴുകിയെത്തി. സമ്മേളന ത്തോടനുബന്ധിച്ച് സമാധാന പ്രാര്‍ത്ഥന നടന്നു. കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയണമെന്നും കലാപം നിയന്ത്രണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നല്‍കുന്നതിനായി ചങ്ങനാശേരി അതിരൂപതാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ തയാറാക്കുന്ന ഭീമഹര്‍ജിയുടെ ഒപ്പുശേഖരണവും നടന്നു.
Leave a Comment
Your email address will not be published. Required fields are marked with *