കോട്ടയം: അന്ധതയും ബധിരതയും ഒരുമിച്ചു ണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച് ലോകത്തിന് മാതൃകയായ ഹെലന് കെല്ലര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹെലന് കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി മധ്യവേനല്‍ അവധിക്കാലത്ത് സംഘടിപ്പിച്ച പഠന പരിശീലന പരിപാടിയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ സമ്മേളനത്തില്‍ ആദരിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ക്കായി നടത്തിയ സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്കി.
Leave a Comment
Your email address will not be published. Required fields are marked with *