കാഞ്ഞിരപ്പള്ളി: മണിപ്പൂരില്‍ നശിപ്പിക്കപ്പെട്ട ദൈവാലയങ്ങളും ഭവനങ്ങളും അടിയന്തിരമായി പുനര്‍നിര്‍മ്മിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മിഷന്‍ലീഗ്. കലാപം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള സത്വര നടപടികള്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് രൂപതാ മിഷന്‍ലീഗ് നേതൃസംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണിപ്പൂരിലെ കലാപത്തെയും അക്രമങ്ങളെയും സമ്മേളനം അപലപിച്ചു.
കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ലോറേഞ്ച് മേഖല സംഗമം രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ രൂപതാ വൈസ് പ്രസിഡന്റ് അനിറ്റ തെങ്ങണാകുന്നേല്‍ പ്രമേയം അവത രിപ്പിച്ചു. മണിപ്പൂരിന് വേണ്ടി തിരികള്‍ തെളിച്ചു നടത്തിയ പ്രാര്‍ത്ഥനയ്ക്ക് രൂപതാ വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ റിറ്റ മരിയ എഫ്‌സിസി നേതൃത്വം നല്‍കി. സമ്മേളനത്തില്‍ അരുണ്‍ ജോസ് പുത്ത ന്‍പുരയ്ക്കല്‍ ക്ലാസ് നയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *