Follow Us On

15

January

2025

Wednesday

സഭയില്‍ നിന്ന് അകന്നവരെ അന്വേഷിച്ചുപോകണം: ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി ഫെറാവോ

സഭയില്‍ നിന്ന് അകന്നവരെ  അന്വേഷിച്ചുപോകണം:  ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി ഫെറാവോ

പനാജി: സഭയില്‍ നിന്ന് അകന്നുകഴിയുന്ന ലീവ് ഇന്‍ റിലേഷന്‍സില്‍ കഴിയുന്നവരെപ്പോലെയുള്ളവരെ അന്വേഷിച്ചുപോകണമെന്ന് ഗോവന്‍ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ. രൂപതാംഗങ്ങള്‍ക്കയച്ച വാര്‍ഷിക ഇടയലേഖനത്തിലാണ് അദ്ദേഹം ഇത് സൂചിപ്പിച്ചത്.
നഷ്ടപ്പെട്ടവരെ അന്വേഷിച്ചുപോയ നല്ല ഇടയനായ ഈശോയെപ്പോലെ നാമും കത്തോലിക്ക സഭയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെയും നമ്മില്‍ നിന്ന് അകന്നുകഴിയുന്നവരെയും അന്വേഷിച്ചുപോകണമെന്ന് അദ്ദേഹം പറഞ്ഞു. സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്ന സഭയാണ് ഊര്‍ജ്ജസ്വലയായ സഭ. അത്തരം സഭ മിഷണറി സഭയായിരിക്കും. കാലത്തിന്റെ അടയാളങ്ങള്‍ മനസിലാക്കുവാന്‍ മറന്നുപോകുന്ന സഭ കാലഹരണപ്പെട്ടുപോകും. സഭ അതിന്റെ വിളിയോടും മിഷനോടും വിശ്വസ്തത പുലര്‍ത്തണമെങ്കില്‍ സഭയുടെ നവീകരണം അനിവാര്യമാണ് കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. എല്ലാ ഇടവകകളിലും ഗുഡ് സമരിറ്റന്‍ ഫണ്ട് സമാഹരിക്കണമെന്നും ആവശ്യമുള്ള അനാഥര്‍ക്കും പ്രായമായവര്‍ക്കും വിധവകള്‍ക്കും സഹായമായി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഗവണ്‍മെന്റിനോടും മറ്റ് സാമൂഹിക സ്ഥാപനങ്ങളോടും നിരന്തരമായ സംവാദത്തിലേര്‍പ്പെടണമെന്നും സമൂഹത്തിന്റെ ഉന്നമനത്തിന് അത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ ഗ്രാമസഭകളില്‍ പങ്കെടുക്കണമെന്നും ലോകത്തെ നവീകരിക്കുവാനുള്ള പരിശ്രമങ്ങളില്‍ പങ്കുചേരണമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവര്‍ ഈശോ പിന്തുടര്‍ന്ന സത്യത്തിന്റെയും നീതിയുടെയും പാത പിന്തുടരണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?