Follow Us On

15

January

2025

Wednesday

പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യത്തിന് അപമാനം

പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യത്തിന് അപമാനം

കൊച്ചി: മണിപ്പൂരില്‍ നാളുകളായി തുടരുന്ന കലാപത്തില്‍ പ്രധാനമന്ത്രിയുടെ നിഷ്‌ക്രിയ സമീപനവും മൗനവും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഒളിച്ചോട്ടവും ജനാധിപത്യത്തിന് അപമാനമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.

വിവിധ ഗോത്രങ്ങള്‍ തമ്മിലുള്ള അക്രമങ്ങളെന്ന് ന്യായവാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ ആരാധനാ ലയങ്ങളും സ്ഥാപനങ്ങളും മാത്രമാണ് തകര്‍ക്കപ്പെട്ടത്. ഭരണനേതൃത്വങ്ങളുടെ നിഷ്‌ക്രിയ സമീപനം മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ പിന്തുണയുള്ള ആസൂത്രിത കലാപ അജണ്ടയെന്നു വ്യക്തമാക്കുന്നു. സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിനും ജനജീവിതം പൂര്‍വ്വസ്ഥിതിയിലെത്തിക്കുന്നതിനും പാലായനം ചെയ്യപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനും അടിയന്തര ശ്രമങ്ങളുണ്ടാകണമെന്ന് വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

മണിപ്പൂരില്‍ പീഡിപ്പിക്കപ്പെടുന്ന ജനതയ്ക്ക് ഐകദാര്‍ഡ്യം പ്രഖ്യാപിച്ചും സമാധാനത്തിനായി പ്രാര്‍ത്ഥിച്ചും ജൂലൈ 2ന് ഞായറാഴ്ച കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തിരിക്കുന്ന മണിപ്പൂര്‍ ദിനാചരണത്തില്‍ ഇന്ത്യയിലെ വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളും ബഹുജനസംഘടനകളും രാജ്യത്തുടനീളം പങ്കുചേരും. മണിപ്പൂരില്‍ നിന്ന് പലായനം ചെയ്യപ്പെടുന്ന ക്രൈസ്തവ സഹോദരങ്ങളെ ഇന്ത്യയിലെ വിവിധ കത്തോലിക്കാ രൂപതകള്‍ ദത്തെടുക്കും. വിദ്യാര്‍ത്ഥികളെ ദത്തെടുക്കുവാന്‍ വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും മുന്നോട്ടുവന്നിട്ടുണ്ടെന്ന് വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?