കൊച്ചി: മനുഷ്യ ജീവന് രക്ഷിക്കാന്‍ അലംഭാവം കാണിക്കുന്നതിനെതിരെ പ്രതിഷേധമുയരുമ്പോള്‍ പ്രതിഷേധിക്കുന്നവരെ ഒറ്റപ്പെടുത്തി ഭയപ്പെടുത്തി പിന്തിരിപ്പിക്കാന് ഉള്ള ശ്രമം വിലപ്പോകില്ലെന്ന് കെഎല്‍സിഎ സംസ്ഥന സമിതി. മുതലപ്പൊഴിയുടെ ആശാസ്ത്രീയത പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ എടുക്കാത്തതാണ് അപകടങ്ങള്‍ തുടരാന്‍ കാരണം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെടുത്തി ഈ വിഷയത്തില്‍ പ്രതിഷേധിക്കുന്നവരെ മന്ത്രി ശിവന്‍കുട്ടി പരാമര്‍ശിക്കുന്നത് തന്നെ ദുരുദ്ദേശപരമാണ്.
സമരം ചെയ്യുന്നവരെയൊക്കെ കലാപ ആഹ്വാനം ചെയ്യുന്നവരെന്ന് പറയുന്നതിന് പകരം കടലില്‍ പോയവരെ രക്ഷിക്കാനും അപകടങ്ങള്‍ ആവര്‍ത്തി ക്കാതിരിക്കാനുമുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുകയാണ് വേണ്ടത്. പ്രദേശത്ത് വിദഗ്ധരായ കോസ്ഡ്ഗാര്ഡുകളെ സ്ഥിരമായി നിയമിക്കാനുള്ള നടപടി അടിയന്തരമായി ഉണ്ടാ കണം. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അനുചിത മായ പരാമര്‍ശങ്ങള്‍ നടത്തുന്ന മന്ത്രിമാര്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകണമെന്ന് കെഎല്‍സിഎ സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *