Follow Us On

15

January

2025

Wednesday

മുതലപ്പൊഴിയില്‍ ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: കെആര്‍എല്‍സിസി

മുതലപ്പൊഴിയില്‍ ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: കെആര്‍എല്‍സിസി

കൊച്ചി: മുതലപ്പൊഴിയിലെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെയും കുറ്റകരമായ അനാസ്ഥയുടെയും ഫലമാണെന്ന് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, രാഷ്ട്രീയക്കാര്യ സമിതി കണ്‍വീനര്‍  ജോസഫ് ജൂഡ് എന്നിവര്‍ കുറ്റപ്പെടുത്തി.

ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോള്‍ മുതലപ്പൊഴിയിലെ പുലിമുട്ട് നിര്‍മ്മാണത്തിലെ അശാസ്ത്രീയത പഠിച്ച് പരിഹരിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍നടപടികള്‍ ഒന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം പരാജയപ്പെട്ടു എന്ന് മന്ത്രി ശിവന്‍കുട്ടി വിലയിരുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് വ്യക്തമാക്കണം. സമരസമിതിയും   മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാരും നടത്തിയ ചര്‍ച്ചയുടെ  ഫലമായിട്ടാണ് സമരം അവസാനിപ്പിച്ചത്. ഇങ്ങനെ അവസാനിപ്പിച്ച  സമരം പരാജയമാണെന്ന് ഒരു മന്ത്രി തന്നെ വിലയിരുത്തുന്നത് ഈ സമരം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തി എന്നതിന്റെ തെളിവാണ്.

വിഴിഞ്ഞം സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കാലതാമസം കൂടാതെ നടപ്പിലാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം.  സര്‍ക്കാരിന്റെ അനാസ്ഥകൊണ്ട് അപകടങ്ങള്‍ ആവര്‍ത്തിക്കു മ്പോള്‍ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. അതെല്ലാം ഷോ ആണെന്ന് മന്ത്രിയുടെ നിരീക്ഷണം  നിരുത്തരവാദിത്വപരവുമാണ്. പ്രശ്‌നങ്ങളുടെ ഗൗരവം മനസിലാക്കി പ്രശ്‌നപരിഹാരത്തിന് നേതൃത്വം നല്‍കുകയാണ് സര്‍ക്കാരും സര്‍ക്കാരിന്റെ പ്രതിനിധികളും ചെയ്യേണ്ടതെന്ന് കെആര്‍എല്‍സിസി രാഷ്ട്രീയകാര്യ സമിതി വ്യക്തമാക്കി.

ലത്തീന്‍ കത്തോലിക്കാ സഭയെ നിരന്തരം അപമാനിക്കുന്ന സര്‍ക്കാരിന്റെ ശ്രമങ്ങളെയും മന്ത്രിമാരുടെയും നേതാക്കളുടെയും പ്രസ്താവന കളെയും ഗൗരവത്തോടെ തന്നെയാണ് നോക്കി കാണുന്നതെന്ന് ജോസഫ് ജൂഡ് വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?