കൊച്ചി: ബിഷപ്പുമാരെയും വൈദിക രെയും വ്യാജ കേസുകളില്‍ ഉള്‍പ്പെടു ത്തുന്നത് അവസാനിപ്പിക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) ഈയിടെയായി ക്രൈസ്തവ മേലധ്യക്ഷന്മാരെയും വൈദികരെയും സമുദായ നേതാക്കളെയും കള്ളക്കേസുകളില്പ്പെടുത്തുന്നത് പതിവാക്കിയിരിക്കുകയാണ്. മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിനുപോയ മല്‍സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട് മരിച്ചതറിഞ്ഞ് സ്ഥലത്തെത്തി ജനങ്ങളെ ആശ്വസി പ്പിക്കുവാന്‍ ശ്രമിച്ച തിരുവനന്തപുരം ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ.നെറ്റോയെ അധിക്ഷേപിക്കുകയും വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേരയെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ കേരള കാത്തലിക്ക് ഫെഡറേഷന് പ്രതിഷേധിച്ചു. ഇത്തരം അനാരോഗ്യകരമായ പ്രവണതകളില്‍ നിന്നും പിന്മാറണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രഫ. കെ. എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, അഡ്വ. ജെസ്റ്റിന് കരിപ്പാട്ട്, വി. പി. മത്തായി. ഇ. ഡി. ഫ്രാന്‍സിസ്, ഷിജി ജോണ്സന്, ബാബു കെ. അമ്പലത്തുംകാല എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *