എളംകുളം : കഷ്ടത അനുഭവിക്കുന്ന മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഐകദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് വരാപ്പുഴ അതിരൂപതയിലെ കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്റെയും എളംകുളം ഫാത്തിമമാതാ ഇടവകയുടെയും ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥന സമ്മേളനം നടത്തി. കത്തിച്ച തിരികളുമായി നടന്ന പ്രയാണത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന ഐകദാര്‍ഢ്യ പ്രഖ്യാപന സമ്മേളനം വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു.
കഷ്ടത അനുഭവിക്കുന്ന മണിപ്പൂരിലെ ജനതയ്ക്ക് നേരെ അധികാരികള്‍ കണ്ണു തുറക്കണമെന്നും സമാധാനം പുന:സ്ഥാപിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കിട്ടുള്ള അവകാശങ്ങള്‍ ഒന്നൊന്നായി ഹനിക്കപ്പെടുന്നത് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ് നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. അധികാരികള്‍ മൗനം പാലിക്കുന്നതില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു.
വരാപ്പുവഴ അതിരൂപതാ അല്മായ കമ്മീഷന്‍ ഡയറക്ടറും ഫാത്തിമ ദേവാലയത്തിലെ വികാ രിയുമായ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, കെആര്‍ എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ഫാ. മെറാഷ് ആന്റണി, മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, കെഎല്‍സിഡബ്ല്യൂഎ വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് മേരി ഗ്രെയ്‌സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *