കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയായും അഞ്ചു ദശാബ്ദക്കാലത്തിലേറെ നിയമസഭാംഗമായും പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കെആര്‍ എല്‍സിസി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
സമാനരില്ലാത്ത ഉജ്വല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും പീഡനങ്ങളുടെയും നടുവില്‍ അചഞ്ചലനായി നിലകൊണ്ട മാതൃകാ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി.
ജനങ്ങളുടെ പ്രശ്‌നങ്ങളിലും കേരളത്തിന്റെ വികസന കുതിപ്പിലും അനിതരസാധാരണമായ അതിവേഗത ആയിരുന്നു അദ്ദേഹം പ്രകടിപ്പിച്ചി രുന്നതെന്ന് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, രാഷ്ട്രീയ കാര്യസമിതി കണ്‍വീനര്‍ ജോസഫ് ജൂഡ് എന്നിവര്‍ അനുസ്മരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *