Follow Us On

24

November

2024

Sunday

നൈജീരിയയിൽ  സെമിനാരി വിദ്യാർത്ഥിയെ തീകൊളുത്തി കൊലപ്പെടുത്തി

നൈജീരിയയിൽ  സെമിനാരി വിദ്യാർത്ഥിയെ തീകൊളുത്തി കൊലപ്പെടുത്തി

അബുജ, നൈജീരിയ: ഇവിടെ ഒരു കത്തോലിക്കാ ദേവാലയത്തിൽ അതിക്രമിച്ചു കയറിയ ഫുലാനി ഭീകരർ സെമിനാരി വിദ്യാർത്ഥിയെ  തീ കൊളുത്തി കൊലപ്പെടുത്തി.
കഫൻചാൻ രൂപതയുടെ കീഴിലുള്ള തെക്കൻ കടുന സംസ്ഥാനത്തെ ഫദാൻ കമന്താനിലുള്ള സെന്റ് റാഫേൽസ് കത്തോലിക്കാ ദേവാലയത്തിലാണ് സംഭവം നടന്നത്.

ദേവാലയത്തിന് സമീപം വൈദികർ താമസിക്കുന്ന ഭവനത്തിൽ അതിക്രമിച്ചു കയറിയ അക്രമകാരികൾ, അവരെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്  വീടിനു തീയിടുകയായിരുന്നുവെന്ന് കഫഞ്ചാനിലെ ബിഷപ്പ് ജൂലിയസ് യാക്കൂബു കുണ്ടി പറഞ്ഞു. ഇടവക വികാരി ഫാ. ഇമ്മാനുവൽ ഒകോലോയും അദ്ദേഹത്തിന്റെ സഹായിയും രക്ഷപ്പെട്ടുവെങ്കിലും  സെമിനാരി വിദ്യാർത്ഥിയായ ന’മാൻ ദൻലാമി (25) കൊല്ലപ്പെടുകയാണുണ്ടായതെന്നു ബിഷപ് പറഞ്ഞു.

ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എടുത്തിട്ടുണ്ടെന്ന് ഗവണ്മെന്റ് പറയുന്നുണ്ടെങ്കിലും നൈജീരിയയിൽ ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് യാതൊരു അറുതിയും ഉണ്ടാകുന്നില്ല എന്നുള്ളത് ഖേദകരമാണ്.
കഴിഞ്ഞ വർഷം നാല് കത്തോലിക്കാ വൈദികർ കൊല്ലപ്പെടുകയും 28 പേരെ തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തെങ്കിൽ ഈ വർഷം ഇതുവരെ പതിനാല്  വൈദികരെ തട്ടിക്കൊണ്ടുപോയതായി എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് റിപ്പോർട്ട് ചെയ്യുന്നു.

വിശ്വാസത്തെ പ്രതി ആളുകൾ കൊലചെയ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള നൈജീരിയയിൽ, ഓപ്പൺ ഡോർസിന്റെ 2023 വേൾഡ് വാച്ച് ലിസ്റ്റ്  റിപ്പോർട്ട് അനുസരിച്ച്, 2022-ൽ 5,014  ക്രൈസ്തവർ കൊല്ലപ്പെടുകയും 4726 പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ലൈംഗികമായി ആക്രമിക്കപ്പെട്ടവരുടെയും നിർബന്ധിത വിവാഹത്തിന് വിധേയരാവുകയും ചെയ്യുന്നവരുടെ എണ്ണം വളരെയധികമാണ്. ക്രൈസ്തവ വിശ്വാസിയായി ജീവിക്കാൻ ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് നൈജീരിയ.

“ഫുലാനി, ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക എന്നീ തീവ്രവാദ സംഘടനകളുടെ നിരന്തര ഭീഷണിയിലാണ് നൈജീരിയയിലെ ക്രൈസ്തവർ.ക്രൈസ്തവ സ്ഥാപനങ്ങൾ,ദേവാലങ്ങൾ എന്നിവിടങ്ങളിൽ അതിക്രമിച്ചുകയറുന്ന തീവ്രവാദികൾ, മോചനദ്രവ്യത്തിനായും ലൈംഗിക അടിമത്തത്തിനായും ആളുകളെ തട്ടിക്കൊണ്ടുപോകുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ ഗവണ്മെന്റ് ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, ഇതിനെ മത പീഡനമായിപ്പോലും കണക്കാക്കുന്നുമില്ല

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?