Follow Us On

13

May

2024

Monday

മലാവിയിൽ പതിനയ്യായിരത്തോളം കുട്ടികൾ ജീവിക്കുന്നത് തെരുവുകളിൽ

മലാവിയിൽ പതിനയ്യായിരത്തോളം കുട്ടികൾ ജീവിക്കുന്നത് തെരുവുകളിൽ

ലിലോൻഗ്വേ(മലാവി) : തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾ മൂലം പതിനയ്യായിരത്തോളം കുട്ടികൾ തെരുവിൽ ജീവിക്കാൻ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ. ദാരിദ്ര്യം, കുടുംബത്തകർച്ചകൾ, എച്ച്ഐവി/എയ്‌ഡ്‌സ്‌ പോലെയുള്ള രോഗാവസ്ഥകൾ തുടങ്ങിയവ മൂലം രാജ്യത്ത് പന്ത്രണ്ട് ലക്ഷത്തോളം കുട്ടികളാണ് അനാഥരായിട്ടുള്ളത്. ഭക്ഷ്യ അരക്ഷിതാവസ്ഥ കൂടുതൽ വഷളാകുന്നതിനാൽ ഈ കണക്കുകൾ വീണ്ടും വർദ്ധിച്ചേക്കുമെന്നും,കടുത്ത ദാരിദ്ര്യം മൂലം സ്കൂൾവിദ്യാഭ്യാസം അവസാനിപ്പിക്കാനും വീട് വിട്ടുപോകാനും കുട്ടികൾ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

തെരുവുകളിൽ കഴിയുന്ന കുട്ടികൾ, അതിജീവനത്തിനായി ക്രിമിനൽ സംഘങ്ങളിൽ ചേരുകയും ഭിക്ഷാടനം, മോഷണം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്  നിർബന്ധിതരാകുകയും ചെയ്യുന്നു. ഇത്തരം കെണികളിൽ വീണുപോകുന്ന കുഞ്ഞുങ്ങൾ വീടുകളിലേക്ക് മടങ്ങിയാലും, കുറ്റകൃത്യങ്ങളിലൂടെ ഉപജീവനമാർഗ്ഗങ്ങൾ തേടുന്നത് തുടരുകയാണെന്ന് കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘സാൻജിദിയോ’ സംഘടന വ്യക്തമാക്കി.

തെരുവുകളിൽ കഴിയേണ്ടി വരുന്ന ആൺ, പെൺ കുട്ടികൾ, ക്രിമിനൽ സംഘങ്ങളിലെ മുതിർന്നവരുടെ ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള വിവിധ ചൂഷണങ്ങൾക്ക് വിധേയരാകുന്നു. തെരുവു കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും,അവരുടെ ദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കുവാനുമായി സാൻജിദിയോ സംഘടന മലാവി തലസ്ഥാനമായ ലിലോൻഗ്വേയിൽ “പ്രതീക്ഷയുടെ ഭവനം” എന്ന പേരിൽ ഒരു പുതിയ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. തെരുവുകളിൽ കഴിയുന്ന കുറച്ചു കുട്ടികൾക്കെങ്കിലും അടുത്ത അഞ്ചു വർഷങ്ങളിൽ വിദ്യാഭ്യാസം നൽകുകയാണ് സംഘടനയുടെ ലക്‌ഷ്യം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?