Follow Us On

21

November

2024

Thursday

യുദ്ധത്തിനിടയിലും സുഡാനിൽ സഭയുടെ പ്രവർത്തനങ്ങൾ തുടരുന്നു

യുദ്ധത്തിനിടയിലും സുഡാനിൽ സഭയുടെ പ്രവർത്തനങ്ങൾ തുടരുന്നു

ഖാർത്തും: സുഡാനിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തെ തുടർന്ന് പലായനം ചെയ്യപ്പെടേണ്ടിവന്ന അഞ്ചു ദശലക്ഷത്തിലധികം വരുന്ന ജനങ്ങൾ അധിവസിക്കുന്ന മേഖലകളിൽ സുഡാനിലെ സഭയുടെ അജപാലനപ്രവർത്തനങ്ങളും, കാരുണ്യപ്രസ്ഥാനങ്ങളും മാതൃകാപരമായി മുൻപോട്ടു പോകുന്നു. അഭയാർത്ഥികൾക്ക് വസിക്കാനുള്ള ഇടങ്ങളും,വിദ്യാർത്ഥികൾക്ക് ക്ലാസുകളും തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് കോംബോണി മിഷനറിമാരുടെ നേതൃത്വത്തിൽ സഭ ചെയ്തു വരുന്നത്.
ഇന്നലത്തെ പൊതുകൂടിക്കാഴ്ചാവേളയിൽ സുഡാനിൽ തുടരുന്ന യുദ്ധത്തിന്റെ സങ്കടകരമായ അവസ്ഥയെക്കുറിച്ചു ഫ്രാൻസിസ് പാപ്പാ വീണ്ടും സൂചിപ്പിച്ചിരുന്നു. ‘ദുരിതമനുഭവിക്കുന്ന സുഡാനെ മറക്കരുത്’ എന്ന ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥന, കഴിഞ്ഞ ഏപ്രിൽ 15-ന് ആരംഭിച്ച ആഭ്യന്തരയുദ്ധത്തിന്റെ ദുരിതമനുഭവിക്കുന്ന ആഫ്രിക്കൻ രാജ്യമായ സുഡാനിലേക്ക് ഏവരുടെയും ശ്രദ്ധ തിരിയുന്നതിന് കാരണമായി.

ജനറൽ അബ്ദുൽ ഫത്താഹ് അൽ-ബുർഹാന്റെ സുഡാനീസ് സൈന്യവും എതിരാളിയായ മുഹമ്മദ് ഹംദാൻ ദഗാലോയുടെ നേതൃത്വത്തിലുള്ള റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർഎസ്‌എഫ്) അർദ്ധസൈനികരും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലും, തലസ്ഥാനമായ ഖാർത്തൂമിലും ഇപ്പോഴും ഏറ്റുമുട്ടുകയാണ് . വിമത സേനയുടെ നിയത്രണത്തിലുള്ള ഡാർഫൂർ മേഖലയിൽ ഏറ്റുമുട്ടൽ രക്തരൂക്ഷിതമാണ്. 2021 ഒക്ടോബറിലെ ഒരു സൈനിക അട്ടിമറിയിലൂടെ ജനാധിപത്യ പരിവർത്തന പ്രക്രിയ തടസ്സപ്പെട്ടതിനെ തുടർന്നാണ് യുദ്ധം ആരംഭിച്ചത്. അതിക്രമങ്ങൾ, ബലാത്സംഗങ്ങൾ, തിരോധാനങ്ങൾ, മനുഷ്യരുടെയും കുട്ടികളുടെയും അവകാശങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ തുടങ്ങിയവ ഭീകരതയുടെ മറ്റൊരു മുഖമാണെന്ന് ഐക്യരാഷ്ട്രസഭ എടുത്തു പറഞ്ഞു. പ്രാദേശിക സഭയെയും,ദേവാലയങ്ങളെയും യുദ്ധം കാര്യമായി ബാധിക്കുന്നുണ്ടെങ്കിലും. അജപാലനപ്രവർത്തനങ്ങളുമായി സഭയും, വൈദികരും , അത്മായരും മുൻപോട്ടുപോവുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?