മിലാന്‍/ഇറ്റലി: കത്തോലിക്ക വിശ്വാസികള്‍ക്ക് ഫ്രീമേസണ്‍ ആശയങ്ങളുമായി ചേര്‍ന്ന് പോകാനാവില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ദൈവശാസ്ത്രത്തിനായുള്ള പൊന്തിഫിക്കല്‍ അക്കാദമി പ്രസിഡന്റ് ബിഷപ് അന്റോണിയോ സ്റ്റാഗ്ലിയാനോ. മിലാനില്‍ ഫ്രീമേസണ്‍ സംഘം നടത്തിയ ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രതികരിക്കുകയായിരുന്നു ബിഷപ്.
ആര്യന്‍ പാഷണ്ഡതപോലെ കത്തോലിക്ക വിശ്വാസത്തിന് വിരുദ്ധമായ സിദ്ധാന്തമാണ് ഫ്രീമേസണ്‍ അവതരിപ്പിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. യേശുക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ട ദൈവമാണ് കത്തോലിക്കരുടെ ദൈവമെങ്കില്‍ മനുഷ്യയുക്തിയുടെ ഭാവാത്മക സൃഷ്ടയാണ് ഫ്രീമേസണിലെ ദൈവസങ്കല്‍പ്പം. ഫ്രീമേസണിലെ നിഗൂഡവിദ്യകളുടെ ഉപയോഗം കത്തോലിക്ക വിശ്വാസത്തിന് നേര്‍വിപരീതമായ കാര്യമാണെന്നും ബിഷപ് വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *