Follow Us On

22

September

2024

Sunday

വയനാട് ഉരുള്‍പൊട്ടല്‍; സഹായ വാഗ്ദാനവുമായ മാനന്തവാടി രൂപത

വയനാട് ഉരുള്‍പൊട്ടല്‍; സഹായ വാഗ്ദാനവുമായ മാനന്തവാടി രൂപത
മാനന്തവാടി: കേരളത്തെ നടുക്കിയ വയനാട്ടിലെ മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലിലുണ്ടായ ജീവനഷ്ടത്തിലും നാശനഷ്ടത്തിലും മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം അഗാധദു:ഖം രേഖപ്പെടുത്തി. ജീവന്‍ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനവും പ്രാര്‍ത്ഥനയും നേര്‍ന്ന മാര്‍ പൊരുന്നേടം അപകടത്തില്‍ പരിക്കേറ്റവര്‍ക്കും ജീവിതോപാധികള്‍ ഇല്ലാതായവര്‍ക്കും സാധ്യമായ സഹായം നല്‍കാന്‍ മാനന്തവാടി രൂപത സന്നദ്ധമാണെന്ന് വ്യക്തമാക്കി.
സമാനതകളില്ലാത്തവിധം നാശനഷ്ടങ്ങള്‍ക്കിടയാക്കിയ ഈ ദുരന്തത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമായി ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നുണ്ട്‌.  ദുരന്തത്തിന്റെ ആഘാതം പരമാവധി ലഘൂകരിക്കുന്നതിന് ഈ സംവിധാനങ്ങളോട് പൊതുജനം പരമാവധി സഹകരിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷണം വസ്ത്രം മുതലായ അടിയന്തിര ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കണമെന്നും മാര്‍ പൊരുന്നേടം ആഹ്വാനം ചെയ്തു.
ദുരന്തബാധിത പ്രദേശത്ത് മാനന്തവാടി രൂപതയുടെ കീഴിലുള്ള ദൈവാലയങ്ങള്‍ അടിയന്തിരമായ സഹായ സഹകരണങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശം നല്‍കി. രൂപതയുടെ എല്ലാ സംവിധാനങ്ങളും സംഘടനകളും ഈ ദുരന്തത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കുന്നതിന് സജ്ജമാണെന്നും ജനത്തിനാവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുന്നതിന് മുന്നിട്ടിറങ്ങുമെന്നും രൂപതാനേതൃത്വം അറിയിച്ചു.
കാലാവസ്ഥ വളരെ വേഗം അനുകൂലമാകുന്നതിനും രക്ഷാപ്രവര്‍ത്തനം സുഗമമാകുന്നതിനുമായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ബിഷപ് ജോസ് പൊരുന്നേടം ഓര്‍മിപ്പിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?