കണ്ണൂര്‍: ദുരിതബാധിതര്‍ക്കൊപ്പം കണ്ണൂര്‍ രൂപത ഉണ്ടാകുമെന്ന് കണ്ണൂര്‍ രൂപതാ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നത് ഏറെ ആശങ്കയും ദുഃഖവും ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. 2018-ലെ വലിയ പ്രളയത്തിനുശേഷവും നിപ, കോവിഡ് തുടങ്ങിയ ഓരോ പ്രതിസന്ധികളിലും കേരളത്തെ തുടര്‍ച്ചയായി അലട്ടിക്കൊണ്ടിരിക്കുന്ന ദുഃസ്ഥിതിയാണ്.
ഇപ്പോള്‍ വയനാട്ടില്‍നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍ ആരെയും വേദനിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. ദുരിതബാധിതരോടൊപ്പം കണ്ണൂര്‍ രൂപതയും ഉണ്ടാകും. കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്ത് എല്ലാ പ്രതിസന്ധികളും അതിജീവിക്കേണ്ടതായ സമയമാണിതെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *