Follow Us On

07

June

2025

Saturday

1.2 മില്യന്‍ ഡോളര്‍ സമ്മാനത്തുകയുള്ള ഓപസ് പുരസ്‌കാരം നൈജീരിയന്‍ സന്യാസിനിക്ക്

1.2 മില്യന്‍ ഡോളര്‍ സമ്മാനത്തുകയുള്ള ഓപസ് പുരസ്‌കാരം നൈജീരിയന്‍ സന്യാസിനിക്ക്

കാലിഫോര്‍ണിയ/യുഎസ്എ: നൈജീരിയയിലെ അബുജയിലുള്ള സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസ് ആന്‍ഡ് ഇന്റര്‍വെന്‍ഷന്റെ (സിഡ്ബ്ല്യുഎസ് ഐ) സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സിസ്റ്റര്‍ ഫ്രാന്‍സിസ്‌ക എന്‍ഗോസി ഉതിയെ 2024-ലെ ഓപസ് പ്രൈസ് പുരസ്‌കാര ജേതാവായി തിരഞ്ഞെടുത്തു. തങ്ങളുടേതായ തെറ്റുകൊണ്ടല്ലാതെ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി മാറിയവരുടെ കഷ്ടപ്പാടും ആഘാതവും ലഘൂകരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് സിസ്റ്ററും സംഘവും ഏര്‍പ്പെട്ടിരിക്കുന്നത്.

അബുജ ആസ്ഥാനമായുള്ള സിഡ്ബ്ല്യുഎസ്‌ഐ) സര്‍ക്കാര്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങളെ ചെറുക്കുന്നതിനുള്ള നിയമവ്യവസ്ഥകള്‍ സ്ഥാപിക്കുന്നതിനുമായും പ്രവര്‍ത്തിച്ചുവരുന്നു.സിലിക്കണ്‍ വാലിയില്‍ ജസ്യൂട്ട് സന്യാസ സഭയുടെ കീഴിലുള്ള സാന്റാ ക്ലാര യൂണിവേഴ്സിറ്റിയില്‍ (എസ്സിയു) നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി ഹാന്‍ഡ്‌മെയ്ഡ്‌സ് ഓഫ് ദി ഹോളി ചൈല്‍ഡ് ജീസസ് (എച്ച്എച്ച്സിജെ) സഭാംഗമായ സിസ്റ്റര്‍ ഫ്രാന്‍സിസ്‌ക പുരസ്‌കാരം ഏറ്റുവാങ്ങി.

താനും തന്റെ ടീമും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത് അറ്റ്‌ലാന്റിക് കടന്ന് അമേരിക്ക വരെ എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് സിസ്റ്റര്‍  എന്‍ഗോസി മറുപടിപ്രസംഗത്തില്‍ പറഞ്ഞു. ഈ പുരസ്‌കാരം ലഭിക്കുന്നതിലൂടെ വലിയ ഒരു  ഉത്തരവാദിത്തം കൂടെയാണ് ഏറ്റെടുക്കുന്നതെന്നും ആര്‍ക്ക് കൂടുതല്‍ നല്‍കപ്പെടുന്നുവോ, അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു. ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായവരുടെ  ജീവിതത്തിലും സമൂഹത്തിലും  മാറ്റം കൊണ്ടുവരാന്‍ സഹകരിച്ച എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ ഈ പുരസ്‌കാരം സ്വീകരിക്കുന്നതെന്നും സിസ്റ്റര്‍ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?