കൊച്ചി: വചനം മാംസമായ ക്രിസ്മസിന്റെ ഓര്മ ആചരിക്കുന്ന ഡിസംബര്‍ മാസം ബൈബിള്‍ പാരായണമാസമായി കേരള കത്തോലിക്കാ സഭ ആചരിക്കുന്നു. ദൈവചിന്തയും, ദൈവികനന്മയും സ്നേഹവും നിറഞ്ഞ കുറേക്കൂടി നന്മയുള്ള സമൂഹത്തെ വാര്ത്തെടുക്കുന്നതിനുവേണ്ടിയാ ണ് ഡിസംബര്‍ ബൈബിള്‍ പാരായണമാസമായി കേരളസഭ ആചരിക്കുന്നത്.
കെസിബിസി ബൈബിള്‍ കമ്മീഷന്റെയും വരാപ്പുഴ അതിരൂപത, തൈക്കൂടം സെന്റ് റാഫേല്‍സ് ഇടവകയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വചനപാരായണമാസ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ നിര്‍വഹിച്ചു.
25 ദിവസം നീണ്ടുനില്‍ക്കുന്ന ബൈബിള്‍ പാരായണം ഇരിങ്ങാലക്കുട രൂപതയിലെ തുറവന്‍കുന്ന് ഇടവകയില്‍ കെസിബിസി വൈസ്ചെയര്‍മാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ബൈബിള്‍ ഞായറായ ഡിസംബര്‍ 22ന് എല്ലാ രൂപതകളിലും വിവിധങ്ങളായ ബൈബിള്‍ സംബന്ധിയായ ആഘോഷങ്ങള്‍ നടക്കും.
പാരായണമാസത്തിന്റെ സമാപനം ആഗോള സഭയിലെ 2025 ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ 29ന് നടക്കും.
Leave a Comment
Your email address will not be published. Required fields are marked with *