15-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട ഫാ. ആഞ്ചലിക്കോ എന്ന ഡൊമിനിക്കന്‍ വൈദികന്റെ മാസ്റ്റര്‍പീസ് ചിത്രമാണ്’Agony in the garden’. ഗത്സമെനിയില്‍ ഈശോ രക്തം വിയര്‍ത്ത രാത്രിയില്‍ നിദ്രാവിവശരായി ഈശോയുടെ പ്രിയപ്പെട്ട ശിഷ്യന്‍മാരായ പത്രോസും യാക്കോബും യോഹന്നാനും ഉറങ്ങിയപ്പോഴും സ്വഭവനത്തില്‍ പ്രാര്‍ത്ഥനയിലായിരിക്കുന്ന മര്‍ത്തായെയും മറിയത്തെയുമാണ് ഈ ചിത്രത്തില്‍ ഫാ. ആഞ്ചലിക്കോ ചിത്രീകരിച്ചിരിക്കുന്നത്.
മടിയില്‍ വേദപുസ്തകം തുറന്നുവച്ചുകൊണ്ട് ദൈവവചനം ധ്യാനിച്ച് പ്രാര്‍ത്ഥിക്കുന്ന മറിയവും കൈകള്‍കൂപ്പി പ്രാര്‍ത്ഥനയിലായിരിക്കുന്ന മര്‍ത്തായും ശാരീരികമായി അകലെയാണെങ്കിലും പ്രാര്‍ത്ഥനയിലൂടെ തീവ്രവേദനയുടെ മണിക്കൂറില്‍ ഈശോയെ ശക്തിപ്പെടുത്തുന്ന രംഗം ഫാ. ആഞ്ചലിക്കോ ഭാവാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. ഈശോയുടെ മരണോത്ഥാന രഹസ്യങ്ങളെ ധ്യാനിക്കുന്ന ഈ സമയത്ത് മര്‍ത്തായെയും മറിയത്തെയും പോലെ ഈശോേയാടൊപ്പം ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് അവിടുത്തെ ആശ്വസിപ്പിക്കാന്‍ നമ്മെയും ഈ ചിത്രം ക്ഷണിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *