Follow Us On

21

June

2025

Saturday

വൈദികര്‍ക്കുള്ള തുടര്‍പരിശീലന പരിപാടി

വൈദികര്‍ക്കുള്ള  തുടര്‍പരിശീലന പരിപാടി

കാക്കനാട്: സീറോമലബാര്‍സഭയുടെ ക്ലര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ എല്ലാ രൂപതകളില്‍നിന്നുമുള്ള യുവ വൈദീകര്‍ക്കു സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍വച്ചു  ദശദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദികര്‍ ഈ കാലഘട്ടത്തില്‍ വളര്‍ത്തിയെടുക്കേണ്ട ഗുണങ്ങളില്‍ ഏറ്റവും പ്രധാനം മാനുഷികഗുണങ്ങളാണെന്നും വൈദീക പരിശീലനം നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കേണ്ടതാണെന്നും മേജര്‍ ആര്‍ച്ചുബിഷപ് ഓര്‍മിപ്പിച്ചു.

വൈദികര്‍ക്കുവേണ്ടിയുള്ള  കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ടോണി നീലങ്കാവില്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍, ചാന്‍സലര്‍ റവ ഡോ. എബ്രഹാം കാവില്‍പുരയിടത്തില്‍, വൈദികര്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍ സെക്രട്ടറി റവ ഡോ ടോം ഓലിക്കരോട്ട് എന്നിവരും സംസാരിച്ചു. അജപാലന ദൈവശാസ്ത്രം, മനഃശാസ്ത്രം, ആരാധനക്രമം, സഭാനിയമം, ബൈബിള്‍ വ്യാഖ്യാനം, കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍സ്, യൂത്ത് അനിമേഷന്‍,  തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധര്‍ നയിച്ച ക്ലാസ്സുകളും വര്‍ക്ഷോപ്പുകളും ഈ ദശദിന പരിശീലനപരിപാടിയുടെ പ്രത്യേകതയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?