കൊച്ചി: മനുഷ്യജീവന് വെല്ലുവിളി ഉയര്‍ത്തുന്ന ആഗോളഭീകരവാദത്തെ കേരളത്തിന്റെ മണ്ണില്‍ വെള്ളപൂശുവാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിക്കുന്നത് വലിയ അപകടങ്ങള്‍ ഭാവിയില്‍ ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍.
ലോകവ്യാപകമായി ക്രൈസ്തവര്‍ ഭീകരരുടെ അക്രമത്തിന് ഇരയാകുമ്പോള്‍ കേരളത്തിലെ പ്രബുദ്ധരെന്ന് കൊട്ടിഘോഷിക്കുന്നവര്‍ പോലും പ്രതികരണശേഷി നഷ്ടപ്പെട്ട് നിശബ്ദരാകുന്നത് സമൂഹത്തിന് അപമാനകരമാണ്. ഇറാഖില്‍ യസീദി ക്രൈസ്തവര്‍ക്കുനേരെ ഐഎസ്എസ് ഭീകരര്‍ നടത്തിയ കൂട്ടക്കൊലപാതകത്തിന്റെ രക്തക്കറ ഇനിയും ഉണങ്ങിയിട്ടില്ല. ഇപ്പോഴിതാ ഡമാസ്കസില്‍ ഇസ്ലാമിക സ്റ്റേറ്റ് ഭീകര സംഘടന ക്രൈസ്തവ ദേവാലയത്തില്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 30ല്‍ പരം മനുഷ്യ ജീവനാണ് എടുക്കപ്പെട്ടത്.
ഇതിനെതിരെ ലോകം പ്രതിഷേധിക്കുമ്പോഴും കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതൃത്വങ്ങള്‍ ഒളിച്ചോട്ടം നടത്തുന്നത് ആശങ്കപ്പെടുത്തുന്നു. പാലസ്തീനും ഗാസയ്ക്കും വേണ്ടി മുറവിളി കൂട്ടുന്നവരും ഹമാസ്, ഹിസ്ബുള്ള, ഹൂതി എന്നീ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നവരും നൈജീരിയയിലും ബുര്‍ക്കിനഫാഡോ, സുഡാന് തുടങ്ങിയ രാജ്യങ്ങളില്‍ മതഭീതകരവാദം കൊന്നൊടുക്കുന്ന ക്രൈസ്ത വരുടെ നിലവിളികള്‍ കേള്‍ക്കാതെ പോകുന്നത് നിര്‍ഭാഗ്യകരമാണെന്ന് വി.സി സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി.
ഉത്തര കൊറിയ, സോമാലിയ, യെമന്‍, ലിബിയ, എരിത്രിയ, പാക്കിസ്ഥാന്, ഇറാന്, അഫ്ഗാനിസ്ഥാന്, കോംഗോ, മ്യാന്മാര്, ചൈന, സിറിയ, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നിരന്തരം ഭീകരവാദസംഘടനകളുടെ ആക്രമത്തിന് ഇരയാകുന്നു. നൈജീരിയായില്‍ 2025 മെയില്‍ മാത്രം ഇസ്ലാമിക ഭീകരവാദം വധിച്ചത് 635 ക്രിസ്ത്യാനികളെയാണ്. 2020 മുതല്‍ 3 വര്‍ഷങ്ങളില്‍ 16,769 ക്രൈസ്തവരാണ് ഇവിടങ്ങളില്‍ ഭീകരവാദികളുടെ നിഷ്ഠൂരവധത്തിന് ഇരയായത്. ലക്ഷക്കണക്കിന് വിശ്വാസികള്‍ പാലായനം ചെയ്തു.
മതഭീകരതയ്ക്കും മതസ്പര്‍ദ്ധയ്ക്കുമെതിരെ പരസ്പര സ്നേഹത്തിന്റെയുംെൈ സൗഹാര്‍ദ്ദത്തിന്റെയും വാതിലുകള്‍ തുറക്കാന്‍ സമൂഹമനഃസാക്ഷി ഉണരണമെന്ന് വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *