കൊല്ലം: നന്മ ചെയ്യുന്നതുപോലെ പ്രധാനമാണ് സഹജീ വികളുടെ നന്മകള്‍ കുറിച്ചുവയ്ക്കുന്നതും. ഈ രണ്ട് പ്രവൃത്തികളുടെയും സമന്വയമാണ് ‘കാല്‍ത്തളിരുകള്‍ @1’ എന്ന പുസ്തകമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി.
വി.ടി കുരീപ്പുഴ രചിച്ച ‘കാല്‍ത്തളിരുകള്‍ @1’ എന്ന ജീവിത പഠന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചും യോഗം ഉദ്ഘാടനം ചെയ്തും സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം രൂപതയുടെ ചരിത്രത്തിന്റെ ഒരു ഏട് ഈ പുസ്തകത്തിലൂടെ പുതുതലമുറയിലെത്തുന്നു. ഇതില്‍ പരാമര്‍ശിക്കുന്ന 13 പേരുടെ ജീവിതരേഖകള്‍ വായിക്ക പ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ. മുല്ലശേരി പറഞ്ഞു.
രൂപതാ വികാരി ജനറല്‍ മോണ്‍. ബൈജു ജൂലിയാന്‍ പുസ്തകം സ്വീകരിച്ചു. തുടര്‍ന്ന് ഈ പുസ്തകത്തില്‍ രേ ഖപ്പെടുത്തിയിരിക്കുന്ന, ഫാ. ജോസഫ് ജെ. ഫെര്‍ണാണ്ടസ്, മദര്‍ മേരി തെരേസ്, പ്രഫ. നൊറീന്‍ ബര്‍ത്ത ഫെര്‍ണാണ്ടസ്, പ്രഫ. ഡോ. കെ.ജെ യോഹന്നാന്‍, സേവ്യര്‍ ജോസഫ് ഫെര്‍ണാണ്ടസ്, ഫ്രാന്‍സിസ് സേവ്യര്‍, കുഞ്ഞച്ചന്‍ എസ്. ആറാടന്‍, സെബാസ്റ്റ്യന്‍ തോമസ്, എഫ്. ആന്റണി, മാര്‍ഷല്‍ ഫ്രാങ്ക്, എഡ്വേര്‍ഡ് നസ്രത്ത്, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഡെയ്‌സമ്മ ടീച്ചര്‍ എന്നീ പതിമൂന്നു പേരുടെയും ജീവിതം അദ്ദേഹം പരിചയപ്പെടുത്തി.
യോഗത്തില്‍ പുസ്തക രചയിതാവ് വി.ടി കുരീപ്പുഴ, രൂപത പ്രോക്യൂറേറ്റര്‍ ഫാ. ജോളി എബ്രഹാം, പ്രോ-ലൈഫ് കോ- ഓര്‍ഡിനേറ്റര്‍ ജോര്‍ജ് എഫ.് സേവ്യര്‍ വലിയവീട്, ബെറ്റ്‌സി എഡിസണ്‍ എന്നിവര്‍ സംസാരിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *