ബെയ്‌റൂട്ട്: ഓര്‍മകള്‍ സൗഖ്യമാക്കപ്പെടേണ്ടതിന്റെയും അനീതിയും വേദനയും അനുഭവിച്ചവര്‍ അനുരഞ്ജിതരായി തീരേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ലബനനില ആദ്യ പൊതുപ്രസംഗം. ലബനനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഓര്‍മകള്‍ സൗഖ്യമായില്ലെങ്കില്‍ വ്യക്തികള്‍ അവരുടെ വേദനയുടെയും അവയുടെ കാരണങ്ങളുടെയും തടവുകാരായി മാറുമെന്ന് പാപ്പ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ബെയ്‌റൂട്ടില്‍ നടന്ന വിനാശകരമായ തുറമുഖ സ്‌ഫോടനത്തില്‍ ഉണ്ടായ ഉണങ്ങാത്ത മുറിവുകളെ പാപ്പ സ്മരിച്ചു.
‘അനിശ്ചിതത്വം, അക്രമം, ദാരിദ്ര്യം’ തുടങ്ങിയ ഭീഷണികള്‍ക്കിടയിലും തങ്ങളുടെ മാതൃരാജ്യത്ത് തുടരാന്‍ ധൈര്യപ്പെടുന്നവരുടെ ധൈര്യത്തെ പാപ്പ പ്രശംസിച്ചു. മാതൃരാജ്യത്ത് തുടര്‍ന്നുകൊണ്ട് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സംസ്‌കാരത്തിന്റെ വികസനത്തില്‍ അനുദിനം സംഭാവന നല്‍കുന്നത് ഏറെ പ്രശംസനീയമാണെന്ന് പാപ്പ പറഞ്ഞു.
ത്രിദിന തുര്‍ക്കി സന്ദര്‍ശനത്തിനുശേഷം ലബനനിലെത്തിയ ലിയോ 14-ാമന്‍ പാപ്പയ്ക്ക് തലസ്ഥാനമായ ബെയ്റൂട്ടില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
ത്രിദിന തുര്‍ക്കി സന്ദര്‍ശനത്തിനുശേഷം ലബനനിലെത്തിയ ലിയോ 14-ാമന്‍ പാപ്പയ്ക്ക് തലസ്ഥാനമായ ബെയ്റൂട്ടില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പാപ്പയെ ലബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍, പ്രധാനമന്ത്രി നവാഫ് സലാം, വത്തിക്കാന്‍ സ്ഥാനപതി (ന്യൂണ്‍ഷോ) ആര്‍ച്ചുബിഷപ് ജോസഫ് സ്പിത്തേരി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേക്കുള്ള യാത്രയില്‍ പോപ്പ് മൊബീല്‍ വാഹനത്തില്‍ സഞ്ചരിച്ച മാര്‍പാപ്പയെ കാണാന്‍ റോഡിന്റെ ഇരുവശങ്ങളിലും ആയിരങ്ങളാണ് തടിച്ചുകൂടിയത്. യാത്രയിലുടനീളം ലബനന്‍, വത്തിക്കാന്‍ പതാകകള്‍ വീശിയും, സംഗീതവും പരമ്പരാഗത ലബനന്‍ നൃത്തവും അവതരിപ്പിച്ചും ലബനീസ് ജനത പാപ്പയ്ക്ക് സ്‌നേഹോജ്വലമായ സ്വീകരണം നല്‍കി.
















Leave a Comment
Your email address will not be published. Required fields are marked with *