Follow Us On

26

December

2024

Thursday

തലസ്ഥാന നഗരിയിൽ ജപമാല റാലി സംഘടിപ്പിക്കാൻ ഒരുങ്ങി സ്പാനിഷ് യുവജനങ്ങൾ; അണിചേരും ആയിരങ്ങൾ

തലസ്ഥാന നഗരിയിൽ ജപമാല റാലി സംഘടിപ്പിക്കാൻ ഒരുങ്ങി സ്പാനിഷ് യുവജനങ്ങൾ;  അണിചേരും ആയിരങ്ങൾ

മാഡ്രിഡ്: വെല്ലുവിളികളിലും പ്രതിസന്ധികളിലും ക്രിസ്തീയ വിശ്വാസം മുറുകെപ്പിടിക്കണമെന്ന് ഉദ്ഘോഷിക്കാൻ സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡ് നഗരത്തിൽ ജപമാല റാലി ക്രമീകരിച്ച് സ്പാനിഷ് യുവത. ഫെബ്രുവരി 11 വൈകിട്ട് 7.00ന് സെന്റ് മൈക്കിൾ ബസിലിക്കയിൽനിന്ന് നഗരചത്വരത്തിലേക്ക് സംഘടിപ്പിക്കുന്ന ജപമാല റാലിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

‘റോസറി ഫോർ ദ യൂത്ത് ഓഫ് സ്പെയിൻ’ (റൊസാരിയോ പോർ ലാ യുവന്റഡ് ഡി എസ്പാന) എന്ന പേരിൽ ക്രമീകരിക്കുന്ന ശുശ്രൂഷയിൽ പ്രധാനമായും ലക്ഷ്യം വെക്കുന്നത് യുവജനങ്ങളെയാണെങ്കിലും മുതിർന്നവരുടെ സാന്നിധ്യവും ഉണ്ടാകും. കൂടുതൽ ആളുകളെ ജപമാല ചൊല്ലാൻ പ്രചോദിപ്പിക്കുംവിധം പരസ്യമായ വിശ്വാസസാക്ഷ്യങ്ങൾ നൽകുക എന്ന ലക്ഷ്യവും ഈ പ്രാർത്ഥനാ സംരംഭത്തിനുണ്ട്.

‘പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിക്കാനും അമ്മയുടെ നീലക്കാപ്പയുടെ സംരക്ഷണത്തിലായിരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ദൈവമാതാവ് നമ്മുടെയെല്ലാം അമ്മയാണ്. നമ്മെ അമ്മ സ്വീകരിക്കും, യേശുവിലേക്ക് നയിക്കുകയും ചെയ്യും,’ സംഘാടകർ കൂട്ടിച്ചേർത്തു. ജപമാലയുടെ മഹത്തായ ശക്തിയിൽ വിശ്വസിക്കുന്ന ഒരുകൂട്ടം സുഹൃത്തുക്കൾ പകർന്ന ആശയമാണ് ഈ പ്രാർത്ഥനാ സംരംഭത്തിന് വഴിയൊരുക്കിയത്.

ഇത് മൂന്നാം തവണയാണ് യുവജനങ്ങളുടെ പ്രാർത്ഥനാ റാലിക്ക് മാഡ്രിഡ് നഗരം വേദിയാകുന്നത്. 2018ലും 2019ലും 2022ലും സംഘടിപ്പിക്കപ്പെട്ട ജപമാല റാലിയിൽ ആയിരങ്ങൾ അണിചേർന്നിരുന്നു. ദൈവമാതാവിന്റെ തിരുരൂപം ചുമലിലേറ്റിയ സംഘങ്ങളുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. നിരീശ്വരവാദിയായ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് 2018ൽ അധികാരം ഏറ്റടുത്തതു മുതൽ ആരംഭിച്ച ക്രൈസ്തവ വിരുദ്ധ നിലപാടുകളും ഈ പ്രാർത്ഥനാ മുന്നേറ്റത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?