Follow Us On

22

December

2024

Sunday

10 വർഷം, ഫ്രാൻസിസ് പാപ്പ സന്ദർശിച്ചത് 60ൽപ്പരം രാജ്യങ്ങൾ; സഞ്ചരിച്ചത് 2,55,000 മൈൽ!

10 വർഷം, ഫ്രാൻസിസ് പാപ്പ സന്ദർശിച്ചത് 60ൽപ്പരം രാജ്യങ്ങൾ; സഞ്ചരിച്ചത് 2,55,000 മൈൽ!

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി സ്ഥാനമേറ്റ് 10 വർഷം പൂർത്തിയാകുമ്പോഴേക്കും ഫ്രാൻസിസ് പാപ്പ സഞ്ചരിച്ചത് 2,55,000 മൈലുകൾ- അതായത് 41,0382 കിലോമീറ്റർ! ചുരുക്കിപ്പറഞ്ഞാൽ ചന്ദ്രനിലെത്താവുന്നതിലും അധികം ദൂരം! (ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം 384,400 കിലോമീറ്ററാണ്). ഫ്രാൻസിസ് പാപ്പ വിശുദ്ധ ഫ്രാൻസിസിന്റെ 266-ാം പിൻഗാമിയായി സ്ഥാനമേറ്റതിന്റെ 10-ാം പിറന്നാൾ പൂർത്തിയാക്കുന്ന സാഹചര്യത്തിൽ വാർത്താ ഏജൻസിയായ ‘റോം റിപ്പോർട്ട്‌സാ’ണ് കൗതുകകരമായ ഈ യാത്രാദൂരം വെളിപ്പെടുത്തിയത്.

വത്തിക്കാൻ പ്രസ് ഓഫീസ് നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കി ഓരോ പേപ്പൽ പര്യടനത്തിലും പാപ്പ സഞ്ചരിച്ച ദൂരത്തെ അടിസ്ഥാനമാക്കിയാണ് ‘റോം റിപ്പോർട്ട്‌സ്’ ദൂരം കണക്കാക്കിയിരിക്കുന്നത്. 2013 മാർച്ച് 13ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് പാപ്പ 10 വർഷത്തിനിടെ 40 അന്താരാഷ്ട്ര പര്യടനങ്ങളിലായി 60 രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞു. ഇതിനകം 10 ആഫ്രിക്കൻ രാജ്യങ്ങളിലും 18 ഏഷ്യൻ രാജ്യങ്ങളിലും 20 യൂറോപ്യൻ രാജ്യങ്ങളിലും 12 അമേരിക്കൻ രാജ്യങ്ങളിലും പര്യടനം നടത്തിയ പാപ്പ വന്നണയാത്ത ഏക ഭൂഖണ്ഡം ഓസ്‌ട്രേലിയ മാത്രമാണ്.

പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട 2013 ജൂലൈയിൽ ബ്രസീലിലേക്കായിരുന്നു പാപ്പയുടെ പ്രഥമ പര്യടനം. ലോക യുവജന സംഗമത്തെ അഭിസംബോധന ചെയ്യാൻവേണ്ടിയായിരുന്നു പ്രസ്തുത പര്യടനം. 2014, 15 വർഷങ്ങളിൽ അഞ്ചുവീതം അപ്പസ്‌തോലിക പര്യടനങ്ങൾ നടത്തിയ പാപ്പ, ഏറ്റവും അധികം പര്യടനങ്ങൾ നടത്തിയത് 2019ലാണ്, ഏഴ് യാത്രകൾ. 2020ൽ പേപ്പൽ യാത്രകൾ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരി പിടിമുറുക്കിയതിനെ തുടർന്ന് അതെല്ലാം റദ്ദാക്കുകയായിരുന്നു. 2016ൽ ആറും 2017, 18 വർഷങ്ങളിൽ നാലുവീതവും പര്യടനം നടത്തിയ പാപ്പ 2021ൽ മൂന്ന് പര്യടനങ്ങൾ നടത്തി.

കാലുവേദന ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിച്ച് 2022ൽ നാല് പര്യടനം നടത്തിയ 86 വയസുകാരനായ പാപ്പ 2023ലെ രണ്ടാമത്തെ പര്യടനത്തിനായി ഒരുങ്ങുകയാണ്. ജനുവരി 31- ഫെബ്രുവരി അഞ്ച് തീയതികളിൽ സൗത്ത് സുഡാൻ- ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലേക്ക് പാപ്പ നടത്തിയത് തന്റെ 40-ാം അപ്പസ്‌തോലിക പര്യടനമായിരുന്നു. അതായിരുന്നു 2023ലെ പ്രഥമ പര്യടനം. ഏപ്രിൽ 28- 30 തിയതികളിൽ യൂറോപ്പ്യൻ രാജ്യമായ ഹംഗറിയിലാണ് ഈ വർഷത്തെ രണ്ടാമത്തെ പര്യടനം.

അപ്പസ്‌തോലിക പര്യടനങ്ങളുടെ എണ്ണം പോലെതന്നെ ശ്രദ്ധേയമാണ് ഫ്രാൻസിസ് പാപ്പ, വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തിയവരുടെ എണ്ണവും. ഇക്കാലയളവിൽ 911 പേരെയാണ് പാപ്പ വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തിയത്. ഇതിൽ 812 പേർ 15-ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ തുറമുഖത്തുവെച്ച് തുർക്കികൾ കൊലപ്പെടുത്തിയ ഒട്രാന്റോ രക്തസാക്ഷികളാണെന്നതും ശ്രദ്ധേയം. കർദിനാൾ തിരസംഘത്തിൽ നിലവിലുള്ള 233 കർദിനാൾമാരിൽ 111 പേരെ നാമനിർദേശം ചെയ്തതും ഫ്രാൻസിസ് പാപ്പയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?