Follow Us On

13

May

2025

Tuesday

ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ പൗരസ്ത്യ സുറിയാനി ഭാഷയില്‍ സന്ധ്യാപ്രാര്‍ത്ഥന നടത്തി

ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍  പൗരസ്ത്യ സുറിയാനി ഭാഷയില്‍  സന്ധ്യാപ്രാര്‍ത്ഥന നടത്തി

ഓക്‌സ്‌ഫോഡ്: ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ ക്യാമ്പ്യന്‍ ഹാളില്‍ വച്ച് സുറിയാനി ഭാഷയില്‍ റംശായും (സന്ധ്യാപ്രാര്‍ത്ഥന) തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തി. ലോകപ്രശസ്ത സുറിയാനി പണ്ഡിതനായ പ്രഫസര്‍ സെബാസ്റ്റ്യന്‍ ബ്രോക്കിനെ ആദരിക്കാനാണ് പൗരസ്ത്യ സുറിയാനി ഭാഷയിലെ സീറോമലബാര്‍ ക്രമത്തില്‍ പ്രാര്‍ത്ഥന നടത്തിയത്. വിശിഷ്ടാഥിതിയായി ചടങ്ങില്‍ സംബന്ധിച്ച ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സുറിയാനിയിലുള്ള റംശാക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. സീറോമലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചാന്‍സലര്‍ ഫാ. മാത്യു പിണക്കാട്ട്, ഫാ. റ്റെറിന്‍ മൂലക്കര, ഫാ. ഫാന്‍സ്വാ പത്തില്‍, ഫാ. മാത്യു കുരിശുമ്മൂട്ടില്‍, ഫാ. ജിജിമോന്‍ പുതുവീട്ടില്‍ക്കളം എസ് ജെ തുടങ്ങിയവര്‍ സന്ധ്യാപ്രാര്‍ത്ഥനക്ക് സഹകാര്‍മികരായി.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ അധ്യക്ഷനായ അബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തയും മലങ്കര ഓര്‍ത്തോഡോക്‌സ് വൈദികനായ ഫാ. കെ എം ജോര്‍ജും സന്നിഹിതരരായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യയുടെ ഭാഗമായിരുന്ന ന്യൂഡല്‍ഹി നഗരവും ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി ഭവനവും രൂപകല്‍പ്പന ചെയ്ത എഡ്വിന്‍ ലച്ചിയന്‍സ് എന്ന പ്രശസ്ത ബ്രിട്ടീഷ് എഞ്ചിനീയര്‍ നിര്‍മിച്ച ക്യാമ്പ്യന്‍ ഹോളിലെ മിശിഹാ രാജാവിന്റെ നാമത്തിലുള്ള ചാപ്പലില്‍ വച്ചാണ് സുറിയാനിയിലുള്ള സന്ധ്യാപ്രാര്‍ത്ഥന നടന്നത്.

പ്രാര്‍ത്ഥനക്ക് ശേഷം പ്രഫസര്‍ സെബാസ്റ്റിയന്‍ ബ്രോക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ള സീറോമലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം സീറോമലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചാന്‍സലര്‍ ഫാ. മാത്യു പിണക്കാട്ട് വായിച്ചു.
പ്രഫസര്‍ സെബാസ്റ്റ്യന്‍ ബ്രോക്ക് മറുപടി പ്രസംഗം നടത്തി. പരിപാടിക്ക് ക്യാമ്പ്യന്‍ ഹാളിനെ പ്രതിനിധീകരിച്ച് ഫാ. ജിജിമോന്‍ പുതുവീട്ടില്‍ക്കളം എസ്.ജെ നേതൃത്വം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?