Follow Us On

11

May

2024

Saturday

ചെറുപുഷ്പ മിഷന്‍ലീഗിന്റെ അന്തര്‍ദേശീയ പ്രവര്‍ത്തനോദ്ഘാടനം 19ന്

ചെറുപുഷ്പ മിഷന്‍ലീഗിന്റെ അന്തര്‍ദേശീയ പ്രവര്‍ത്തനോദ്ഘാടനം 19ന്

കാക്കനാട്: കേരളത്തില്‍ തുടക്കംകുറിച്ച് വിവിധ രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ അല്മായ സംഘടനയായ ചെറു പുഷ്പ മിഷന്‍ ലീഗി’ന്റെ 2023 – 2024 വര്‍ഷത്തെ അന്തര്‍ദേശീയ പ്രവര്‍ത്തനോദ്ഘാടനം മെയ് 19ന് ഓണ്‍ലൈനായി നടക്കും. സീറോ മലബാര്‍ സഭാ തലവനും മിഷന്‍ ലീഗിന്റെ രക്ഷാധികാരിയുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും.

ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡ് ഡേവീസ് വല്ലൂരാന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സീറോ മലബാര്‍ സഭാ ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി മുഖ്യ പ്രഭാഷണം നടത്തും. ദൈവവിളി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍മാരായ ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

ദൈവവിളി കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റന്‍ മുട്ടംതൊട്ടില്‍, മിഷന്‍ ലീഗ് ഇന്ത്യന്‍ നാഷണല്‍ പ്രസിഡന്റ് സുജി പുല്ലുകാട്ട്, അമേരിക്കന്‍ നാഷണല്‍ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍, യു.കെ നാഷണല്‍ പ്രസിഡന്റ്  ജെന്‍തിന്‍ ജെയിംസ് എന്നിവര്‍ ആശസകളര്‍പ്പിക്കും. മിഷന്‍ ലീഗ് അന്തര്‍ദേശീയ ജനറല്‍  സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അന്തര്‍ദേശീയ ഡയറക്ടര്‍ ഫാ. ജെയിംസ് പുന്നപ്ലാക്കല്‍ സ്വാഗതവും ജനറല്‍ ഓര്‍ഗനൈസര്‍ ജോണ്‍ കൊച്ചു ചെറുനിലത്ത് നന്ദിയും പറയും.

സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി.സി എബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തില്‍ 1947 ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച മുന്നേറ്റമാണ് ചെറുപുഷ്പ മിഷന്‍ ലീഗ്. കേരളത്തിലെ ഭരണങ്ങാനത്ത് പ്രവര്‍ത്തനം ആരംഭിച്ച ഈ സംഘടന പിന്നീട് കേരളത്തില്‍ ഉടനീളവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും വളര്‍ന്നു പന്തലിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളോട് അനു ബന്ധിച്ച്  ഈ വര്‍ഷം  ആരംഭത്തിലാണ് അ ന്തര്‍ദേശീയ സമിതിയെ തിരഞ്ഞെടുത്തത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?