Follow Us On

11

May

2024

Saturday

വലിയ കുടുംബങ്ങളുടെ സംഗമം

വലിയ കുടുംബങ്ങളുടെ സംഗമം

മാനന്തവാടി: മലബര്‍ മേഖല പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ദ്വാരകയില്‍ നടന്ന വലിയ കുടുംബങ്ങളുടെ സംഗമം- ‘ജീവോത്സവം’ മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. കുടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ ദൈവിക പദ്ധതിയുടെ ഭാഗവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജനന നിരക്കിലുണ്ടായ കുറവ് യുവജനസംഖ്യശോഷണത്തിന് കാരണമായിട്ടുണ്ട്. ഇത് കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മണ്ഡലങ്ങളെ സാരമായി ബാധിക്കും. മക്കള്‍ ദൈവത്തിന്റെ ദാനമാണെന്ന ബോധ്യത്തോടെയും വിശ്വാസത്തോടെയും കുഞ്ഞുങ്ങളെ സ്വീകരിക്കു കയും വളര്‍ത്തികൊണ്ടുവരികയും ചെയ്യുന്ന കുടുംബങ്ങള്‍  ദൈവത്താല്‍ അനുഗ്രഹിക്ക പ്പെടുമെന്ന് മാര്‍ പൊരുന്നേടം പറഞ്ഞു.

കണ്ണൂര്‍, തലശേരി, കോഴിക്കോട്, താമരശേരി, മാനന്തവാടി, ബത്തേരി രൂപതകളില്‍ നിന്നുള്ള 91 കുടുംബങ്ങളെ ചടങ്ങില്‍ ആദരിച്ചു. കെസിബിസി പ്രോ-ലൈഫ് സമിതി മലബാര്‍ മേഖലാ പ്രസിഡന്റ് സാലു അബ്രാഹം മേച്ചേരില്‍ അധ്യക്ഷത വഹിച്ചു. ‘ലഹരിയും സൈബര്‍ ക്രൈമുകളും’ എന്ന വിഷയത്തില്‍ മുന്‍ ഡിവൈഎസ്പി ജെയ്‌സണ്‍ അബ്രാഹം ക്ലാസെടുത്തു. മേഖല ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, രൂപത ഡയറക്ടര്‍മാരായ ഫാ. ബിനു വടക്കേല്‍, ഫാ. ജോണ്‍ ചെരുവിള, സംസ്ഥാന സെക്രട്ടറി സെമിലി ടീച്ചര്‍, രൂപതാ പ്രസിഡന്റുമാരായ സജീവ് ജോസഫ്, അഡ്വ: ജോസ് കുറുംബാലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?