Follow Us On

18

October

2024

Friday

വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം; ഒരുക്കങ്ങള്‍ ആരംഭിച്ചു

വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം; ഒരുക്കങ്ങള്‍ ആരംഭിച്ചു

കൊച്ചി: ചരിത്രപ്രസിദ്ധമായ വല്ലാര്‍പാടം മരിയന്‍ ബസിലിക്കയിലേക്കുള്ള തീര്‍ത്ഥാടനം  സെപ്റ്റം ബര്‍ 10 ഞായറാഴ്ച നടക്കും. വരാപ്പുഴ അതി രൂപതയിലെ  വിശ്വാസികളും നാനാ ജാതി മതസ്ഥരായ മരിയഭക്തരും അന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ കൈമാറുന്ന പതാകയുമായി വല്ലാര്‍പാടം ബസിലിക്കയിലേക്ക് ഗോശ്രീ പാലം വഴി തീര്‍ത്ഥാടനം നടത്തും.

വൈകുന്നേരം 3.30-ന് വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനിലെ വല്ലാര്‍പാടം സ്‌ക്വയറില്‍ നിന്നും ദീപശിഖയുമായി അതിരൂപതയിലെ യുവജനങ്ങ ളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ തീര്‍ഥാടന മായി ബസിലിക്കയിലേക്ക് നീങ്ങും. വല്ലാര്‍പാട ത്തിന്റെ ഇരുവശങ്ങളില്‍ നിന്നും വരുന്ന തീര്‍ത്ഥാട കരെ ബസിലിക്ക റെക്ടര്‍ റവ. ഡോ. ആന്റണി വാലുങ്കല്‍  ദേവാലയനടയില്‍ സ്വീകരിക്കും. 4.30 ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് വിശ്വാസികളെ ആര്‍ച്ചുബിഷപ് ഡോ. കത്തിപ്പറമ്പില്‍ വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിക്കും. വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനത്തിന്റെ സുഗമ മായ നടത്തിപ്പിനായി 501 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?