Follow Us On

18

October

2024

Friday

മണിപ്പൂരിലെ അതിക്രമങ്ങള്‍ക്കെതിരെ ജന്തര്‍ മന്തറില്‍ 29ന് ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ പ്രതിഷേധം

മണിപ്പൂരിലെ അതിക്രമങ്ങള്‍ക്കെതിരെ ജന്തര്‍ മന്തറില്‍  29ന് ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ പ്രതിഷേധം

കൊച്ചി: മാസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും രാഷ്ട്രപതിയും പ്രധാനമന്ത്രിയും  മൗനം വെടിയണമെന്നും ആവശ്യപ്പെട്ട്  ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ (കെഎല്‍സിഎ) ജൂലൈ 29-ന് പ്രതിഷേധ സമരം നടത്തുന്നു. ‘മൗനം വെടിയൂ- മുന്നേറൂ’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന പ്രതിഷേധം രാവിലെ 10ന് ആരംഭിക്കും.

സ്ത്രീകള്‍ക്കെതിരെയും ക്രിസ്ത്യാനികള്‍ക്കെതിരെയും  അഴിഞ്ഞാടുന്ന അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കാത്ത സാഹചര്യത്തില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്ത ണമെന്നും  ആക്രമണത്തിന് ഇരയായവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണം എന്നതുമാണ് മുഖ്യമായ ആവശ്യം. ന്യൂനപക്ഷ വിദ്യാര്‍ത്ഥിക ള്‍ക്കുള്ള മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് സ്‌കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് മുതലായവ നിര്‍ത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്നും ഏകീകൃത സിവില്‍ കോഡ് ഏകപക്ഷീയമായി നടപ്പിലാക്കുന്നതിന് പകരം അഭിപ്രായ സമന്വയമാണ് ഉണ്ടാകേണ്ടതെന്നുമുള്ള ആവശ്യങ്ങളും പ്രതിഷേധത്തില്‍ ഉയര്‍ത്തുന്നു.

തീരം തീരവാസികളില്‍ നിന്ന് അന്യമാകുന്ന നടപടികള്‍ ഉണ്ടാവരുത്; ശാശ്വതമായ തീരസംരക്ഷണ നടപടികള്‍ ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. കടല്‍ ഭിത്തിയും പുലിമുട്ടുകളും ശാസ്ത്രീയമായി നിര്‍മ്മിച്ച് അവ പരിപാലി ക്കുന്നതിനുള്ള സ്ഥിരം നടപടികള്‍ കേന്ദ്രസര്‍ ക്കാരില്‍ നിന്നും ഉണ്ടാകണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിക്കുന്നത്.

കേരളത്തില്‍ സംസ്ഥാന വ്യാപകമായി വിവിധ രൂപതകളിലും യൂണിറ്റുകളിലും നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് ഡല്‍ഹിയില്‍ സമരം നടത്തുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?