തൃശൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ മികച്ച ജൈവകര്‍ഷകനായി ബ്രഹ്മകുളം സെന്റ് തോമസ് ദൈവാലയ വികാരി ഫാ. ജെയിംസ് ഇഞ്ചോടിക്കാരന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ കര്‍ഷക ദിനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ദൈവാലയത്തിലെ ഒരേക്കര്‍ സ്ഥലത്ത് നഗരസഭയുടെ കദളീവനം പദ്ധതിയില്‍ 75 കദളി വാഴകളാണ് അച്ചന്‍ പരിപാലിക്കുന്നത്. ഇതിനൊപ്പം 115 റോബസ്റ്റ് വാഴകളും നൂറ് പൂവന്‍ വാഴകളും 45 ചെങ്ങാലിക്കോടനും കൃഷിയിറക്കിയിട്ടുണ്ട്. കൃഷിയോട് വലിയ താല്‍പര്യമുള്ള ഫാ. ജെയിംസ് ഏറെ ബുദ്ധിമുട്ടിയാണ് കൃഷിസ്ഥലമൊരുക്കിയത്. പയര്‍, വെണ്ട, വഴുതന, കാന്താരിമുളക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
ദിവസവവും രണ്ടുനേരമായി അഞ്ചുമണിക്കൂറോളം കൃഷിയിടത്തില്‍ ചെലവഴിക്കും. കപ്പലണ്ടി പിണ്ണാക്ക്, പ്രത്യേകം തയാറാക്കുന്ന കാന്താരിമിശ്രിതം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. ഇടവകയിലെ ചൊവ്വല്ലൂര്‍ ജോണ്‍സണ്‍ മാസ്റ്റര്‍ വളം തയാറാക്കുന്നതിന് സഹായിക്കും. ഇടവകയിലെ 17 കുടുംബയൂണിറ്റുകളിലും പച്ചക്കറിതൈകള്‍ നല്‍കി. ജൈവകൃഷിയില്‍ സമ്പൂര്‍ണത കൈവരിക്കാനുള്ള ശ്രമത്തിലാണ് ഫാ. ജെയിംസ്. മുമ്പ് വികാരിയായ ചിയ്യാരം ദൈവാലയം, വെള്ളാനിക്കോട് സെന്റ് അഗസ്റ്റിന്‍ ദൈവാലയം, ചെമ്പുക്കാവ് സേക്രഡ് ഹാര്‍ട്ട് ദൈവാലയം തുടങ്ങിയ ഇടവകകളിലും ഫാ. ജെയിംസ് ജൈവകൃഷിയില്‍ നൂറുമേനി വിളയിച്ചിട്ടുണ്ട്. തൃശൂര്‍ നെടുപുഴയിലെ കര്‍ഷക കുടുംബാംഗമാണ് ഫാ. ജെയിംസ് ഇഞ്ചോടിക്കാരന്‍.
Leave a Comment
Your email address will not be published. Required fields are marked with *