Follow Us On

17

May

2024

Friday

പരിസ്ഥിതി സൗഹൃദ യാത്രാമാർഗ്ഗങ്ങൾക്കായി വത്തിക്കാൻ – ഫോക്സ്‌വാഗൺ കരാർ നിലവിൽ വന്നു

പരിസ്ഥിതി സൗഹൃദ യാത്രാമാർഗ്ഗങ്ങൾക്കായി വത്തിക്കാൻ – ഫോക്സ്‌വാഗൺ കരാർ നിലവിൽ വന്നു

വത്തിക്കാന്‍ സിറ്റി : ‘പാരിസ്ഥിതിക പരിവർത്തനം – 2030’ എന്ന പേരിൽ പരിസ്ഥിതി സൗഹൃദ യാത്രാമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി വത്തിക്കാൻ.വാഹനങ്ങളിൽനിന്നുള്ള കാർബൺ ഡൈഓക്‌സൈഡിന്റെ തോത് കുറയ്ക്കുന്നതിനായി,ഫോക്‌സ് വാഗൻ കമ്പനിയുമായി വത്തിക്കാൻ കരാറിൽ ഒപ്പുവച്ചതായി വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റ് അറിയിച്ചു. ലൗദാത്തോ സി, ലൗദാത്തെ ദേവും എന്നീ രേഖകളിലെ തത്വങ്ങൾക്കനുസൃതമായി പ്രകൃതി സഹൃദപരമായ മാർഗ്ഗങ്ങളുപയോഗിച്ച് പെട്രോളിയം ഇന്ധനോപയോഗത്തിന്റെ അളവ് കുറയ്ക്കാനും, പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വത്തിക്കാൻ, തങ്ങളുടെ സുസ്ഥിര ഊർജ്ജ പദ്ധതികൾ വഴി പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമത്തിലാണ്.
പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്വപരമായ ഉപയോഗം വഴി, കാലാവസ്ഥാ നിക്ഷ്പക്ഷത കൈവരിക്കാൻ വത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണറേറ്റ് വ്യക്തമാക്കി. സാങ്കേതിക അറിവുകൾ മെച്ചപ്പെടുത്തിയും, സുസ്ഥിരമായ യാത്രാമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിച്ചും, കൂടുതൽ സംശുദ്ധമായ ഊർജ്ജോല്പന്നങ്ങൾ ഉപയോഗിച്ചും, മെച്ചപ്പെട്ട മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങളിലൂടെയും വന പുനഃനിർമ്മാണത്തിലൂടെയും വത്തിക്കാൻ തങ്ങളുടെ പ്രകൃതിസൗഹൃദ ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ്.

വൈദ്യുതവാഹനങ്ങൾ, ഒന്നിലധികം ഊർജ്ജസ്രോതസ്സുകൾ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ തുടങ്ങിയവയുടെ കൂടുതലായ ഉപയോഗം, പരിസ്ഥിതി സൗഹൃദപരമായ മെച്ചപ്പെടലിനായി സാങ്കേതികരംഗത്ത് കൂടുതൽ മുതൽമുടക്ക്, വീണ്ടും ഉപയോഗിക്കാനാകുന്ന ഊർജ്ജം, തുടങ്ങിയ സംരംഭങ്ങൾ കാലാവസ്ഥാ നിക്ഷ്പക്ഷതയിലേക്കുള്ള വളർച്ചയുടെ ഭാഗമാണ്. ഇത്തരം ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ‘പാരിസ്ഥിതിക മാറ്റം 2030’ എന്ന പദ്ധതിക്ക് വത്തിക്കാൻ ആരംഭം കുറിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വത്തിക്കാനിൽ വൈദ്യുതവാഹനങ്ങൾ മാത്രം ഉപയോഗിക്കുവാനും 2030-ഓടെ വത്തിക്കാനിലെ വാഹന ഉപയോഗം സമ്പൂർണ്ണമായും പ്രകൃതി സഹൃദമാക്കാനുമാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, രാജ്യത്തുടനീളം  ചാർജിംഗിനുള്ള സംവിധാനം ഏർപ്പെടുത്താനും വത്തിക്കാൻ തീരുമാനമെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?