Follow Us On

22

November

2024

Friday

സമാധാനത്തിനായി പ്രാർത്ഥിക്കാം; ഫ്രാൻസിസ് പാപ്പ

സമാധാനത്തിനായി പ്രാർത്ഥിക്കാം; ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി : ഇന്നലെ നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ യുക്രൈനിലും, മധ്യപൂർവേഷ്യയിലും, ലോകത്തിലെ മറ്റിടങ്ങളിലും രൂക്ഷമാകുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനായി വീണ്ടും അഭ്യർത്ഥന നടത്തി ഫ്രാൻസിസ് പാപ്പ. ഇന്നലെ പ്രഭാതത്തിൽ തന്നെ സന്ദർശിച്ച ഏതാനും ആളുകളുടെ വേദനയും പാപ്പാ പങ്കുവച്ചു.ഹമാസിന്റെ ബന്ധനത്തിൽ കഴിയുന്ന രണ്ട് ഇസ്രായേൽക്കാരുടെ ബന്ധുക്കളും, ഇസ്രായേൽ തടവറയിൽ കഴിയുന്ന ഒരു പലസ്തീൻകാരന്റെ ബന്ധുക്കളുമാണ് വത്തിക്കാനിൽ പാപ്പയെ സന്ദർശിച്ചത്. ഇരു കൂട്ടരുടെയും ഹൃദയവേദന താങ്ങാവുന്നതിലുമപ്പുറമാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. ഇത്തരത്തിൽ വേദനകൾ മാത്രം ഉളവാക്കുന്നതാണ് യുദ്ധമെന്നും പാപ്പ ചൂണ്ടിക്കാണിച്ചു.
യുദ്ധത്തിനുമപ്പുറം ഭീകരവാദത്തിന്റെ വ്യാപനമാണിന്ന് സംജാതമായിരിക്കുന്നതെന്നും എല്ലാ പ്രശ്നങ്ങളും അവസാനിക്കാൻ ദൈവത്തിന്റെ ഇടപെടൽ എത്രയും വേഗം ഉണ്ടാവട്ടെയെന്നും പാപ്പ പ്രത്യാശിച്ചു. കോപപാരവശ്യത്തിൽ നിരപരാധികളുടെ ജീവനെടുക്കുന്ന യുദ്ധം അവസാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?