Follow Us On

23

December

2024

Monday

സ്ത്രീകൾക്കെതിരായ അക്രമം വിഷലിപ്തമായ കളയാണെന്ന് ഫ്രാൻസിസ് പാപ്പ

സ്ത്രീകൾക്കെതിരായ അക്രമം വിഷലിപ്തമായ കളയാണെന്ന് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാനും, അവരെ ബഹുമാനിക്കാൻ കഴിയും വിധം എല്ലാവർക്കും വിദ്യാഭ്യാസം നൽകുവാനും ആഹ്വാനം ചെയ്തുകൊണ്ട് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉന്മൂലനം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബർ മാസം ഇരുപത്തിയഞ്ചാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.സ്ത്രീകൾക്കെതിരായ അതിക്രമം നമ്മുടെ സമൂഹത്തെ ബാധിക്കുന്ന വിഷലിപ്തമായകളയാണ്, അത് വേരോടെ പിഴുതെറിയണം. മുൻവിധിയുയും അനീതിയുടെയും ഭൂപ്രദേശത്ത് വളരുന്ന ഈ വേരുകളെ വ്യക്തിയെയും അവരുടെ അന്തസ്സിനെയും കേന്ദ്രസ്ഥാനത്ത് നിർത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ചെറുക്കണം.

അതെ സമയം, സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങൾ തടയാൻ സഭാസംവിധാനങ്ങൾക്ക് കഴിയണമെന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ കെവിൻ ഫാരെൽഅഭിപ്രായപ്പെട്ടു. അക്രമത്തിനും ചൂഷണത്തിനും ഇരയായ സ്ത്രീകളുമായി അടുത്തിടപഴകാനുള്ള ചുമതലയും, അവർക്ക് സുരക്ഷിതമായ താമസസൗകര്യങ്ങൾ ചെയ്തു കൊടുക്കുവാനുള്ള കടമയും സഭയിൽ നിക്ഷിപ്തമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇരകളായ സ്ത്രീകളുടെ മാനസിക ആഘാതത്തിൽ നിന്ന് അവരെ സംരക്ഷിക്കാനും, ദുരുപയോഗങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ കഴിയുംവിധം മാനസികവും, ആത്മീയവുമായ സഹായ സഹകരണങ്ങൾ നൽകാൻ സഭാസംവിധാനങ്ങൾക്കുള്ള ഉത്തരവാദിത്വം അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ലോകമെമ്പാടുമുള്ള സഭാ സ്ഥാപനങ്ങളോട് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് സമൂഹങ്ങൾക്കും, കുടുംബങ്ങൾക്കും, യുവാക്കൾക്കും വിവാഹനിശ്ചയം കഴിഞ്ഞ ആളുകൾക്കും ആവശ്യമായ വിദ്യാഭ്യാസം നൽകുന്നതിന് നടപടിയെടുക്കാനും കർദിനാൾ അഭ്യർത്ഥിച്ചു.

അടിച്ചമർത്തപ്പെടേണ്ടവളല്ല സ്ത്രീയെന്നും, മറിച്ച് അവളെ വളരാൻ സഹായിക്കുകയും , ഹൃദയത്തിന്റെയും മനസ്സിന്റെയും കൈകളുടെയും കാരുണ്യം തിരിച്ചറിയുകയെന്നത് പുരുഷന്റെ കടമയാണെന്നും പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺ. വിൻചെൻസൊ പാല്യ അഭിപ്രായപ്പെട്ടു .ഭാര്യയെ കൂടുതൽ സ്ത്രീയാക്കുവാനുള്ള ചുമതല ഭർത്താവിനും ഭർത്താവിനെ കൂടുതൽ പുരുഷനാക്കുവാനുള്ള ചുമതല ഭാര്യക്കും ഉണ്ടെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?