പാലാ: പൂഞ്ഞാര്‍ സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ ആക്രമിച്ച സംഭവത്തെ പിതൃവേദി പാലാ രൂപത സമിതി അപലപിച്ചു. ലഹരിമരുന്ന് മാഫിയ യില്‍പെട്ട ചില യുവാക്കള്‍ ലഹരി ഉപയോഗിച്ച് പള്ളിമുറ്റത്ത് ബൈക്ക് റൈസിംഗ് നടത്തിയത് വിലക്കിയതിനെ തുടര്‍ന്ന് വൈദികനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വൈദികന് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോട്ടയം ജില്ലയിലും പൂഞ്ഞാറിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് ഉപഭോഗത്തിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമന്നും ദൈവാലയത്തിനും വൈദികര്‍ക്കും വിശ്വാസികള്‍ക്കും മതിയായ സുരക്ഷ നല്‍കണമെന്നും പിതൃവേദി പാലാ രൂപത സമിതി ആവശ്യപ്പെട്ടു.
പിതൃവേദി രൂപതാ പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, സെക്രട്ടറി ടോമി തുരുത്തിക്കര, മാത്യു കൊച്ചേരി, ബിന്‍സ് തൊടുക, ജോസഫ് അറക്കപറമ്പില്‍, ബിനു രാമപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *