Follow Us On

17

May

2024

Friday

പീഡാനുഭവവാര അവധിദിനങ്ങള്‍ സംരക്ഷിക്കണം: സീറോമലബാര്‍സഭ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി

പീഡാനുഭവവാര അവധിദിനങ്ങള്‍ സംരക്ഷിക്കണം: സീറോമലബാര്‍സഭ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി
കാക്കനാട്: പീഡാനുഭവവാര അവധിദിനങ്ങള്‍ സംരക്ഷിക്ക ണമെന്ന് ആവശ്യപ്പെട്ട് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി.
ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള പീഡാനുഭവവാരം മാര്‍ച്ച് 24 മുതല്‍ 31 വരെ ആചരിക്കുകയാണ്. ഓശാന ഞായര്‍ (24/03/2024), പെസഹാ വ്യാഴം (28/03/2024), ദുഃഖവെള്ളി (29/03/2024), ഈസ്റ്റര്‍ (31/03/2024) ദിവസങ്ങളാണ് ഏറ്റവും പ്രധാനമായി ആചരിക്കുന്നത്. ആ ദിവസങ്ങളില്‍ ക്രൈസ്തവര്‍ പള്ളികളിലും മറ്റു തീര്‍ത്ഥാടനകേന്ദ്രങ്ങളിലും പ്രത്യേക ആരാധനാകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുകയും ചെയ്യുന്ന അവസരങ്ങളാണ്.
ഈ വര്‍ഷത്തെ പൊതുഅവധികളുടെ പട്ടികയില്‍ ഇവ ഉള്‍പെടുത്തിയിട്ടുണ്ടെങ്കിലും സാമ്പത്തികവര്‍ഷം അവസാനി ക്കുന്നത് പ്രമാണിച്ച് പ്രസ്തുത അവധികള്‍ നിഷേധിക്കുന്ന നടപടികള്‍ ഉണ്ടായേക്കുമെന്ന ആശങ്ക ക്രൈസ്തവ സമൂഹത്തില്‍ ഉയരുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലെ ദുരനുഭവങ്ങള്‍ ഈ ആശങ്ക ബലപ്പെടുത്തുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
 സാമ്പത്തികവര്‍ഷ സമാപനം പ്രമാണിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും, ട്രഷറി, ബാങ്കിംഗ്, ധനകാര്യസ്ഥാപനങ്ങളിലും പൊതുഅവധികള്‍ ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാകരു തെന്നുംതീര്‍ത്തും ഒഴിവാക്കാന്‍ വയ്യാത്ത സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ക്രിസ്ത്യന്‍ മതവിശ്വാസികളായ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായ ഒഴിവ് നല്‍കിക്കൊണ്ട് മാത്രമേ അത്തരം ഉത്തരവുകള്‍/സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കാവൂഎന്നും കത്തില്‍ ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?