സുവിശേഷത്തിന്റെ വെളിച്ചത്തിലേക്ക് ഭാര്യ ഉഷയും കാലക്രമത്തില്‍ കടന്നുവരുമെന്ന പ്രതീക്ഷ പങ്കുവച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്
- AMERICA, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- October 31, 2025

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മിഷിഗന്‍ സ്വദേശിനിയായ ലിസ ഡോംസ്‌കിക്ക് 1.27 കോടി ഡോളര്‍ നല്‍കണമെന്ന് യുഎസ് ജൂറി വിധിച്ചു. ആ സമയത്ത് അംഗീകാരം ലഭിച്ചിരുന്ന മൂന്ന് കോവിഡ് വാക്‌സിനുകളുടെയും വികസനഘട്ടത്തിലോ പരീക്ഷണഘട്ടത്തിലോ ഗര്‍ഭഛിദ്രത്തിനിടയില്‍ ലഭിച്ച ഭ്രൂണ കോശങ്ങള്‍ ഉപയോഗിച്ചിരുന്നതായി ലിസാ ഡോംസ്‌കി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. അബോര്‍ഷന്‍ ദൈവത്തിനെതിരായ ഗുരുതരമായ കുറ്റകൃത്യമാണെന്ന് വിശ്വസിക്കുന്ന കത്തോലിക്ക വിശ്വാസിയായ ലിസ ഡോംസ്‌കി ഈ പശ്ചാത്തലത്തില്‍ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
READ MORE
മെക്‌സിക്കോ സിറ്റി: രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും മനുഷ്യജീവന് എല്ലാ ഘട്ടത്തിലും നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ചും മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി ചര്‍ച്ച ചെയ്ത് മെക്‌സിക്കന്‍ ബിഷപ്പുമാര്‍. കൗറ്റിറ്റ്‌ലാനിലെ കാസാ ലാഗോയില്‍ നടന്ന മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ 117ാമത് പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചാണ് മെക്‌സിക്കന്‍ ബിഷപ്പുമാര്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി ചര്‍ച്ച നടത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില്‍ ഇപ്പോഴത്തെ പ്രസിഡന്റും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുമായി ബിഷപ്പുമാര്‍ വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൊറേന പാര്‍ട്ടിയുടെ സ്ഥാപകനായ ആന്ദ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ
READ MORE
ബാകു/അസര്‍ബൈജാന്‍: നിസംഗത അനീതിയുടെ കൂട്ടാളിയാണെന്നും ഈ നൂറ്റാണ്ടിലെ യഥാര്‍ത്ഥ വെല്ലുവിളിയായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ അലസമായി വീക്ഷിച്ച് കൈകഴുകാനാവില്ലെന്നുമുള്ള മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അസര്‍ബൈജാനിലെ ബാകുവില്‍ നടക്കുന്ന ‘സിഒപി – 29’ വാര്‍ഷിക കാലാവസ്ഥാ സമ്മേളനത്തിലാണ് പാപ്പയുടെ നിലപാട് വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനാണ് പാപ്പയുടെ സന്ദേശം വായിച്ചത്. സാമ്പത്തികമായ കടം പോലെതന്നെ പാരിസ്ഥിതികമായ കടവും രാജ്യത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് പാപ്പയുടെ സന്ദേശത്തില്‍ ഓര്‍മിപ്പിക്കുന്നു. ഇരു കടങ്ങളും രാജ്യത്തെ പണയവസ്തുവാക്കി
READ MORE
വത്തിക്കാന്‍ സിറ്റി: കാപട്യമെന്ന വലിയ പ്രലോഭനത്തിനെതിരെ പോരാടാന്‍ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ. മാന്യതയുടെ മറവില്‍ നിന്നുകൊണ്ട് അധികാരത്തിന്റെ ഗര്‍വോടെ മറ്റുള്ളവരെ വിലകുറച്ചു കാണുന്നത് വളരെ മോശമായ കാര്യമാണെന്ന് ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. സ്വയം ആനുകൂല്യങ്ങള്‍പ്പറ്റിക്കൊണ്ട് ഏറ്റവും ദുര്‍ബലരായവരെ കൊള്ളയടിച്ചവരാണ് നിയമജ്ഞര്‍. അവര്‍ക്ക് പ്രാര്‍ത്ഥനപോലും ദൈവവുമായി കണ്ടുമുട്ടാനുള്ള അവസരമല്ല, മറിച്ച്, കെട്ടിച്ചമച്ച ഭക്തിയും മാന്യതയും പ്രകടിപ്പിക്കാനുള്ള അവസരമാണ്. അതിലൂടെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും അവരുടെ അംഗീകാരം ലഭിക്കുകയും ചെയ്യുന്നു. അവരില്‍
READ MORE




Don’t want to skip an update or a post?