ഇറാക്കിലേക്കോ കേട്ടവര് കേട്ടവര് മുഖത്തേക്ക് അതിശയത്തോടെ നോക്കി; മരിക്കാന് അത്ര ഇഷ്ടമാണോ എന്ന ഭാവത്തോടെ. ഇറാക്കിലേക്ക് ഒഴിച്ച് മറ്റെവിടെ വേണമെങ്കിലും പൊയ്ക്കൊള്ളുക എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടത്. അവരുടെ അഭിപ്രായങ്ങള് കേവലം ഉപചാര വാക്കുകളല്ലെന്നും തങ്ങളോടുള്ള കരുതലാണ് അവരെക്കൊണ്ടത് പറയിക്കുന്നതെന്നും സിസ്റ്റര് അന്നക്കും സിസ്റ്റര് ടെസിനും അറിയാമായിരുന്നു. ടോം ഉഴുന്നാലില് അച്ചന്റെയും യെമനില് കൊല ചെയ്യപ്പെട്ട മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരുടെയുമൊക്കെ അനുഭവങ്ങള് ഇവരുടെ മനസിലും പച്ചകെടാതെ ഉണ്ടായിരുന്നു. സിഎംസി സന്യാസിനി സഭയിലെ എറണാകുളം പ്രൊവിന്സിലെ അംഗമാണ്
READ MORE25000 രൂപയ്ക്ക് എത്ര വീടു പണിയാമെന്ന് ചോദിച്ചാല് ഒരു വീടിന്റെ അടിത്തറ കെട്ടാന്പോലും തികയില്ലെന്നായിരിക്കും മറുപടി. എന്നാല് ഈ ചോദ്യം സിസ്റ്റര് ലിസി ചക്കാലയ്ക്കലിനോടാണെങ്കില് ഉത്തരം 142 എന്നായിരിക്കും.10 വര്ഷങ്ങള്ക്കുമുമ്പ് കടമായി ലഭിച്ച 25,000 രൂപകൊണ്ട് ആരംഭിച്ച ദൗത്യത്തിലൂടെ സിസ്റ്റര് ഇതിനകം 142 വീടുകള് പൂര്ത്തിയാക്കി കഴിഞ്ഞു. 12 വീടുകളുടെ നിര്മാണം നടന്നുകൊണ്ടിരിക്കുന്നു. ആ വീടുകള്ക്കുവേണ്ടി അനേകം കുട്ടികള് ജന്മദിന ആഘോഷങ്ങള് വേണ്ടെന്നു വച്ചു. വിവാഹ വാര്ഷികങ്ങളിലെ ആഘോഷങ്ങള് ഉപേക്ഷിച്ച അധ്യാപകരും തിരുനാളുകളുടെ പ്രൗഢി കുറച്ച ഇടവകകളും
READ MOREപട്ടിണിയും അന്ധവിശ്വാസങ്ങളും ആഭ്യന്തര സംഘര്ഷങ്ങളുംമൂലം എത്യോപ്യന് ജനതയുടെ ജീവിതം കഷ്ടതകളുടെ നടുവിലാണ്. ദാരിദ്ര്യത്തിനും അജ്ഞതയ്ക്കുമെതിരെയുള്ള പടവെട്ടല്കൂടിയാണ് അവിടുത്തെ മിഷന് പ്രവര്ത്തനങ്ങള്. എത്യോപ്യയിലെ നെകെംതെ രൂപതയുടെ അധ്യക്ഷനും മലയാളിയുമായ മാര് വര്ഗീസ് തോട്ടങ്കരയുടെമിഷന് അനുഭവങ്ങള്… ഏഴു വര്ഷമായി എത്യോപ്യയിലെ നെകെംതെ രൂപതയുടെ ബിഷപ്പായി സേവനം ചെയ്യുകയാണ് മാര് വര്ഗീസ് തോട്ടങ്കര. 2013-ലാണ് പരിശുദ്ധ പിതാവ് ഫ്രാന്സിസ് മാര്പാപ്പ നെകെംതെ രൂപതയുടെ ബിഷപ്പായി മാര് തോട്ടങ്കരയെ നിയമിച്ചത്. വൈദികനായി പന്ത്രണ്ട് വര്ഷം അവിടെ ശുശ്രൂഷ ചെയ്തിട്ടുണ്ട്. എത്യോപ്യയിലെ ജീവിതം ഏറെ
READ MORE”മഹാത്മാക്കള്ക്ക് ലക്ഷ്യങ്ങളുണ്ട്, മറ്റുള്ളവര്ക്ക് ആഗ്രഹങ്ങളും” (വാഷിംഗ്ടണ് ഇര്വിങ്). ജീവിതത്തില് വിജയിക്കണമെന്ന തീവ്രമായ ആഗ്രഹമാണ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന് പലരെയും പ്രാപ്തരാക്കിയിട്ടുള്ളത്, പ്രാപ്തരാക്കുന്നത്. ജീവിതവഴികളിലെ തടസങ്ങളെ അതിജീവിക്കാന് ഏറ്റവുമധികം സഹായിക്കുന്നത് ലക്ഷ്യബോധമാണ്. തീവ്രമായ ആഗ്രഹവും ലക്ഷ്യബോധവും ഒന്നുചേര്ന്നതുകൊണ്ടുമാത്രമാണ് പക്ഷാഘാതത്തിന് അടിമയായിരുന്ന വില്മ റുഡോള്ഫ് 1960-ല് നടന്ന ഒളിമ്പിക്സില് മൂന്ന് സ്വര്ണമെഡലുകളോടെ ലോകത്തിലെ ഏറ്റവും വേഗത കൂടിയ വനിതയായി മാറിയത്. ഇനി നടക്കാന് കഴിയില്ല അമേരിക്കയിലെ കാന്സാസില് 1909-ല് ജനിച്ച ഗ്ലെന് കണ്ണിങ്ഹാമിന്റെ ജീവിതവും പരിമിതികള് ആത്മവിശ്വാസത്തിന് വഴിമാറുമെന്നതിന് ഉത്തമ
READ MOREDon’t want to skip an update or a post?