കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ആള്‍ക്കൂട്ട വിചാരണ ആശങ്കാജനകം
- ASIA, Featured, Kerala, LATEST NEWS
- July 30, 2025
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഡില് രണ്ടു കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റുചെയ്തപ്പോള്‍ ഭാരതാംബയുടെ ആത്മാവിനാണ് മുറിവേറ്റതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. ഛത്തീസ്ഘട്ടില്‍ മതപരിവര്‍ത്തനം ആരോപിച്ച് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ വിവിധ സംഘടകളുടെ സഹകരണത്തോടുകൂടി നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ സംഭവം ഭാരതജനതയെ ലജ്ജിപ്പിക്കുന്നതാണ്. ഭാരതം ഒരു മതേതര
READ MOREമാനന്തവാടി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ചുമത്തി മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ദ്വാരക നാലാംമൈലില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കെസിവൈഎം രൂപതാ പ്രസിഡന്റ് ബിബിന്‍ പിലാപ്പിള്ളില്‍ അധ്യക്ഷത വഹിച്ച യോഗം ദ്വാരക ഫൊറോന വികാരി ഫാ. ബാബു മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. നിരപരാധികള്‍ ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. കെസിവൈഎം മാനന്തവാടി രൂപതാ മുന്‍ പ്രസിഡന്റ് സജിന്‍ ചാലില്‍ മുഖ്യപ്രഭാഷണം നടത്തി. എകെസിസി
READ MOREകാക്കനാട്: ഛത്തീസ്ഗഡില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത നടപടി ഭരണഘടന വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കാക്കനാട് മൗണ്ട് സെന്റ്തോമസില്‍ ചേര്‍ന്ന സീറോമലബാര്‍ സഭയുടെ രൂപത പിആര്‍ഒമാരുടെയും മീഡിയ ഡയറക്ടര്‍മാ രുടെയും മാധ്യമ പ്രതിനിധികളുടെയും സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ മതേതര മനസിനേറ്റ മുറിവാണ് ഛത്തീസ്ഗഡ് സംഭവം. അന്യായമായി ചുമത്തിയ കേസ് ബലപ്പെടുത്താനാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന കുറ്റം ഏറെ വൈകി കൂട്ടിച്ചേര്‍ത്തത്. കേന്ദ്ര സര്‍ക്കാര്‍ സത്വരമായി ഇടപ്പെട്ട് നിരപരാധികളായ കന്യാസ്ത്രികളെ മോചിപ്പിക്കുകയും
READ MOREകോട്ടപ്പുറം: ചത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. സെന്റ് മൈക്കിള്‍സ് കത്തീഡ്രലിന്റെ മുഖ്യകവാടത്തില്‍ നിന്ന് മുസിരിസ് സെന്റ് തോമസ് കപ്പേളയിലേക്ക് തിരികള്‍ തെളിച്ച് നടത്തിയ പ്രതിഷേധ റാലിയും ജ്വാലയും കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന ഡയറക്ടര്‍ ഫാ. സിജോ വേലിക്കകത്തോട്ട് ഉദ്ഘാടനം ചെയ്തു. മുസിരിസ് കപ്പേളയില്‍ നടന്ന സമ്മേളനത്തില്‍ കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, കത്തീഡ്രല്‍ സഹവികാരിമാരായ ഫാ.
READ MOREDon’t want to skip an update or a post?