ഫാ. ജോളി വടക്കന് ഗള്ഫുനാടുകളിലെ സീറോമലബാര് അപ്പസ്തോലിക് വിസിറ്റര്
- ASIA, Featured, Kerala, LATEST NEWS
- November 18, 2025

വത്തിക്കാന്‍ സിറ്റി: ദരിദ്രരെ സ്വാഗതം ചെയ്യുകയും അവര്‍ക്ക് നീതി ലഭ്യമാക്കുകയും ചെയ്യുന്ന അമ്മയാകുവാനാണ് സഭ ആഗ്രഹിക്കുന്നതെന്ന് ലിയോ 14 -ാമന്‍ പാപ്പ. ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു പാപ്പ. തങ്ങളുടെ മതവിശ്വാസത്തിന്റേതായ ലോകത്ത് ഒതുങ്ങിക്കൂടാതെ മനുഷ്യ സമൂഹത്തെ സാഹോദര്യത്തിന്റെയും മാന്യതയുടെയും ഇടമാക്കി മാറ്റാന്‍ പ്രവര്‍ത്തിക്കുവാന്‍ എല്ലാ ക്രൈസ്തവ വിശ്വാസികളോടും പാപ്പ ആഹ്വാനം ചെയ്തു. തന്റെ ആദ്യ അപ്പസ്‌തോലിക പ്രബോധനത്തിന്റെ തലക്കെട്ട് ഉദ്ധരിച്ചുകൊണ്ട് ക്രിസ്തുവിന്റെ മാറ്റമില്ലാത്ത വാക്കുകള്‍ ‘ദിലെക്‌സി ടെ – ഞാന്‍ നിങ്ങളെ
READ MORE
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം നടത്തി. പാലാ ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളി ക്രോസ് കോളേജ്, ഇടുക്കി രാജാക്കാട് സാന്‍ജോ കോളേജ് എന്നിവിടങ്ങളിലെ സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ചുകൊണ്ട് ഒന്നാം വര്‍ഷ എംഎസ്ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ്
READ MORE
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ സച്ചിന്‍ ബേബി എന്ന കപ്പൂച്ചിന്‍ സന്യാസിയുടെ വൈദികപട്ട സ്വീകരണവും നന്ദിപ്രസംഗവും സുഹൃത്തായ നടി അനുശ്രീ പങ്കുവച്ച കുറിപ്പുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് സെമിനാരിയില്‍ ചേര്‍ന്ന് സച്ചിന്‍ ഏകദേശം ഒരു ദശാബ്ദത്തോളം നീണ്ട സന്യാസ പരിശീലന കാലഘട്ടത്തിന്റെ ഏറിയ സമയവും ഫോണോ ഇന്റര്‍നെറ്റ് സൗകര്യമോ ഒന്നും കാര്യമായി ഉപയോഗിക്കാതെയാണ് മുമ്പോട്ട് പോയിരുന്നതെന്ന സത്യം അധികം ആര്‍ക്കുമറിയില്ല. ഇന്ന് സംഗീതവും ആത്മീയ
READ MORE
ദോഹ: ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദൈവാലയത്തില്‍ ഇടവക ദിനാഘോഷം നടത്തി. ഷംഷാബാദ് അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, വികാരിയെറ്റ് ഓഫ് നോര്‍ത്തേണ്‍ അറേബ്യ ബിഷപ് ആള്‍ഡോ ബറാര്‍ഡി എന്നിവര്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ബിജു മാധവത്ത്, അസിസ്റ്റന്റ് വികാരി ഫാ.ജോയ്‌സണ്‍, ഫാ.തോമസ് എന്നിവര്‍ സഹകാര്‍മികരായി. ഇടവക ദിനത്തോടനുബന്ധിച്ച് പൊതുസമ്മേളനവും കലാസന്ധ്യയും നടത്തി. ഇടവകാംഗങ്ങള്‍ അണിയിച്ചൊരുക്കിയ കലാവിരുന്ന് ശ്രദ്ധേയമായി.
READ MORE




Don’t want to skip an update or a post?