ബ്രസീല് കാലാവസ്ഥ ഉച്ചകോടി; സൃഷ്ടിയെയും അയല്ക്കാരെയും പരിപാലിച്ചുകൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കണമെന്ന് ലിയോ 14 -ാമന് പാപ്പ
- Featured, INTERNATIONAL, WORLD
- November 8, 2025

കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യ-ധന്യന് ജോസഫ് വിതയതതില് തീര്ത്ഥാടനകേന്ദ്രത്തില് വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാള് നാളെ (ജൂണ് എട്ടിന്) ആഘോഷിക്കും. നാളെ രാവിലെ ആറുമുതല് തുടര്ച്ചയായി ദിവ്യബലി. രാവിലെ 8.30 ന് നേര്ച്ചഭക്ഷണം വെഞ്ചരിപ്പ്. രാത്രി എട്ടുവരെ നേര്ച്ചവിതരണം. നേര്ച്ചഭക്ഷണ വെഞ്ചരിപ്പ് പുത്തന്ചിറ സെന്റ് മേരീസ് ഫൊറോന ദൈവാലയ വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പില് നിര്വഹിക്കും. 9.30 ന് തിരുനാള് വിശുദ്ധ ബലിയില് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന് മാര് പോളി കണ്ണൂക്കാടന് മുഖ്യകാര്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനുള്ള
READ MORE
ടെക്സസ്: സംസ്ഥാനത്തെ എല്ലാ പബ്ലിക് സ്കൂള് ക്ലാസ് മുറികളിലും പത്ത് കല്പ്പനകള് പ്രദര്ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിന്റെ അന്തിമ പതിപ്പ് ടെക്സസ് ഹൗസ് പാസാക്കി,ഇത് ഗവര്ണറുടെ ഒപ്പിനായി സമര്പ്പിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വിശ്വാസം തിരികെ കൊണ്ടുവരാനുള്ള ടെക്സസിന്റെ സമീപ വര്ഷങ്ങളിലെ നീക്കത്തിന്റെ പ്രതിഫലനമാണ് പുതിയ നിയമനിര്മ്മാണം. സെനറ്റര് ഫില് കിംഗ് (ആര്വെതര്ഫോര്ഡ്) ആണ് ബില് സ്പോണ്സര് ചെയ്തത്. ബില്ലില് പത്ത് കല്പ്പനകളുടെ 16 ബൈ 20 ഇഞ്ച് വലുപ്പമുള്ള ഒരു പോസ്റ്റര് എല്ലാ ക്ലാസ് മുറികളിലും പ്രദര്ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
READ MORE
വത്തിക്കാന്: നാസി കൂട്ടക്കൊലക്കിടെ ഒട്ടേറെ ജൂതന്മാരുടെ ജീവന് രക്ഷിച്ച ഗ്രീസ്കത്തോലിക്കാ കര്ദിനാള് വാഴ്ത്തപ്പെട്ട യൂലിയു ഹൊസ്സുവിന്റെ രക്ത സാക്ഷിത്വത്തെയും, ധീരതയെയും അനുസ്മരിച്ചുകൊണ്ട് ജൂണ് 2 നു സിസ്റ്റൈന് ചാപ്പലില് അനുസ്മരണ ചടങ്ങ് നടത്തി. 1940-1944 കാലഘട്ടത്തില് നാസികള് തടങ്കല്പ്പാളയങ്ങളിലേക്ക് ജൂതന്മാരെ നാടുകടത്തിയപ്പോള് ട്രാന്സില്വാനിയയില് നിന്ന് ജൂതന്മാരെ പിന്തുണയ്ക്കുന്നതിനും രക്ഷിക്കുന്നതിനും വാഴ്ത്തപ്പെട്ട യൂലിയു ധീരമായി നേതൃത്വം നല്കി. ഗ്രീക്ക് കത്തോലിക്കരെ നിര്ബന്ധമായി റൊമാനിയന് ഓര്ത്തഡോക്സ് സഭയിലേക്ക് മാറ്റുന്നതിനെ അദ്ദേഹം ശക്തമായി എതിര്ത്തിരുന്നു. കമ്മ്യൂണിസ്റ്റ് സര്ക്കാരിനോടുള്ള എതിര്പ്പിനൊടുവില് 1948ല് അദ്ദേഹത്തെ
READ MORE
ഭൂവനേശ്വര്: ഒഡീഷയില് ട്രെയിനില് യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീയേയും ഒപ്പമുണ്ടായിരുന്ന മൂന്ന് പെണ്കുട്ടികളെയും മതപരിവര്ത്തനം ആരോപിച്ച് ഒരു സംഘം ബജ്റംഗ്ദള് പ്രവര്ത്തകര് ട്രെയിനില് നിന്ന് പിടിച്ചിറക്കി അക്രമിച്ചു. പോലീസ് സാന്നിധ്യത്തിലായിരുന്നു അതിക്രമങ്ങള് നടന്നത്. മെയ് 31 ന് അര്ദ്ധരാത്രിയിലാണ് സംഭവം നടന്നത്. ഒഡീഷയിലെ ബര്ഹാംപൂര് രൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഹോളി ഫാമിലി സന്യാസിനി സമൂഹാംഗമായ സിസ്റ്റര് രചന നായിക്കിനാണ് പീഡനം നേരിടേണ്ടിവന്നത്. ബര്ഹാംപൂരില് നിന്ന് ജാര്സഗുഡയിലേക്ക് റൂര്ക്കല രാജധാനി എക്സ്പ്രസ് ട്രെയിനില് യാത്ര ചെയ്യുമ്പോഴാണ് ഒരു സംഘം ബജ്റംഗ്ദള്
READ MOREDon’t want to skip an update or a post?