15 വര്ഷത്തെ ഇടവേളയ്ക്ക് ശേഷം, സിറിയയിലെ വിശുദ്ധ മാരോണിന്റെ തീര്ത്ഥാടന കേന്ദ്രത്തില് ദിവ്യബലി
- Featured, LATEST NEWS, WORLD
- November 10, 2025

കൊച്ചി: സമൂഹത്തില് വിദ്വേഷത്തിന്റേതല്ല മറിച്ച്, സഹകരണത്തിന്റെയും സഹവര്ത്തിത്വത്തിന്റെയും പാതയാണ് ലത്തീന് സഭ സ്വീകരിച്ചിട്ടുള്ളതെന്ന് ആര്ച്ചുബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല്. സഭയുടെ ഉന്നതനയ രൂപീകരണ ഏകോപന സമിതിയായ കെആര്എല്സിസിയുടെ 24-ാം സ്ഥാപിതദിനഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും പുരോഗതിയിലും നിര്ണ്ണായക പങ്കാളിത്തവും നേതൃത്വവും വഹിക്കാന് ലത്തീന് കത്തോലിക്ക സമൂഹം സജ്ജമാണ്. ഇന്നത്തെ സാഹചര്യങ്ങളില് ലത്തീന് കത്തോലിക്ക സമൂഹം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും വിലയിരുത്തി ജനങ്ങളെ ശാക്തീകരിക്കു ന്നതിനുള്ള കര്മ്മ പദ്ധതികള് പ്രാവര്ത്തികമാക്കുമെന്ന് ഡോ. ചക്കാലയ്ക്കല് പറഞ്ഞു.
READ MORE
കോട്ടപ്പുറം: കുടുംബങ്ങള് നന്മയുടെ വിളനിലമാകണമെന്ന് ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി. കോട്ടപ്പുറം സെന്റ് മൈക്കിള്സ് കത്തീഡ്രല് വചന കൂടാരത്തില് നടന്ന കോട്ടപ്പുറം രൂപതാ ബൈബിള് കണ്വന്ഷന്, ‘എല് റൂഹ 2025’ ന്റെ സമാപന ദിനത്തില് ദിവ്യബലിയര്പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാന ഘടകമായ കുടുംബങ്ങള് മൂല്യങ്ങളില് മുന്നേറണമെന്നും തിരുകുടുംബത്തെ മാതൃകയാക്കണമെന്നും ഡോ. കാരിക്കശേരി പറഞ്ഞു. കോട്ടപ്പുറം രൂപതാ വികാരി ജനറാള് മോണ്. റോക്കി റോബി കളത്തില്, ഫാ. ഷാബു കുന്നത്തൂര്, ഫാ. പ്രിന്സ്
READ MORE
പലപ്പോഴും ജീവിതത്തിലെ തിരുക്കുകളാണ് മറ്റുള്ള മനുഷ്യരോട് കരുണ പ്രകടിപ്പിക്കുന്നതിന് വിഘാതമാകുന്നതെന്ന് ലിയോ 14 ാമന് മാര്പാപ്പ. ആരാധന സ്വഭാവികമായി കാരുണ്യമുള്ള മനുഷ്യരായി നമ്മെ മാറ്റുകയില്ലെന്നും വിശ്വാസികളാകുന്നതിന് മുമ്പ് മനുഷ്യത്വമുള്ളവരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പൊതുദര്ശനപരിപാടിയോടനുബന്ധിച്ച് നല്ല സമറയാന്റെ ഉപമ വിശദീകരിച്ചുകൊണ്ട് പാപ്പ പറഞ്ഞു. നിയമത്തില് അഗ്രഗണ്യനായ നിയമജ്ഞനോടാണ് പാപ്പ നല്ല സമറായന്റെ ഉപമ പറയുന്നത്. നിത്യജീവന് അവകാശമാക്കാന് എന്ത് ചെയ്യണമെന്ന് ചോദിച്ച നിയമജ്ഞനെ അയല്ക്കാരനെ സ്നേഹിക്കുവാന് ഈശോ ക്ഷണിക്കുന്നു. മറ്റുള്ള മനുഷ്യരുമായുള്ള കണ്ടുമുട്ടലുകളുടെ ഒരു സമാഹാരമായ ജീവിതത്തിലെ ഒരോ കൂടിക്കാഴ്ചകളുമാണ്
READ MORE
മാഡ്രിഡ്/സ്പെയിന്: പാദ്രെ പിയോയെപ്പോലെ അസാധാരണമായ മിസ്റ്റിക്ക് അനുഭവങ്ങള് ലഭിക്കുകയും നിരവധി അത്ഭുതങ്ങള് പ്രവര്ത്തിക്കുകയും ചെയ്ത സ്പാനിഷ് സ്വദേശിനിയായ സന്യാസിനിയാണ് വാഴ്ത്തപ്പെട്ട മദര് എസ്പെരാന്സ. പാദ്രെ പിയോയെപ്പോലെ, സിസ്റ്ററിനും ‘ബൈലൊക്കേഷന്’കഴിവുണ്ടായിരുന്നു. പല രാത്രികളിലും സിസ്റ്റര് പിശാചുമായി യുദ്ധം ചെയ്തു. ഒരു ഘട്ടത്തില്, യേശുവിന്റെ തിരുമുറിവുകളുടെ അടയാളംപോലെ മദറിന്റെ ദേഹത്തും മുറിപ്പാടുകള് പ്രത്യക്ഷപ്പെട്ടിരുന്നു. മദര് എസ്പെരാന്സയിലൂടെ ദൈവം പ്രവര്ത്തിച്ച നിരവധി അത്ഭുതങ്ങള്ക്ക് ഇപ്പോഴും ഒരു ജീവിക്കുന്ന സാക്ഷിയുണ്ട്: പിയട്രോ ഇയാക്കോപിനി. ഒരു യുവ നിരീശ്വരവാദിയായിരുന്ന അദ്ദേഹം മദറിന്റെ ഇടപെടലിലൂടെ വിശ്വാസ
READ MORE




Don’t want to skip an update or a post?