മഹത്വം തിരിച്ചറിയുന്നവര് പരസ്പരം ആദരിക്കും: മാര് തോമസ് തറയില്
- Featured, Kerala, LATEST NEWS
- November 27, 2024
വത്തിക്കാന് സിറ്റി: നൂറുകണക്കിന് വൈദികരും ബിഷപ്പമാരും കര്ദിനാള്മാരും 60,000ത്തോളം വരുന്ന വിശ്വാസികളും കുരുത്തോലകളുമേന്തി വത്തിക്കാനില്നടന്ന ഓശാന ഞായര് തിരുക്കര്മങ്ങളില് പങ്കെടുത്തു. ഫ്രാന്സിസ് മാര്പാപ്പ മുഖ്യകാര്മികത്വം വഹിച്ച തിരുക്കര്മങ്ങളില് പാപ്പ പക്ഷെ എഴുതി തയാറാക്കിയ പ്രസംഗം വായിച്ചില്ല. അടുത്തിടെയായി അനാരോഗ്യം മൂലം പല പ്രസംഗങ്ങളും പാപ്പ ഒഴിവാക്കിയിരുന്നു. യേശുവിന്റെ കുരിശുയാത്രയില് പങ്കുചേരുന്നതുവഴി അവിടുത്തെ ഉത്ഥാനത്തിലും പങ്കാളികളാകുവാന് വിശ്വാസികള്ക്ക് സാധിക്കുമെന്ന് പാപ്പ ദിവ്യബലിയുടെ ആരംഭത്തില് പറഞ്ഞു. ദിവ്യബലിയുടെ അവസാനത്തില് മോസ്കോയിലുണ്ടായ സ്ഫോടനത്തില് ഇരകളായവര്ക്ക് വേണ്ടിയും ഉക്രെയ്നില് സമാധാനമുണ്ടാകുന്നതിനായും പാപ്പ പ്രാര്ത്ഥിച്ചു.
READ MOREലണ്ടന്: താന് കാന്സര് രോഗത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച വെയ്ല്സ് രാജകുമാരി, കാതറിന് കേറ്റ് മിഡില്റ്റണിന്റെ ധൈര്യത്തെ അഭിനന്ദിച്ചും പ്രാര്ത്ഥനകള് വാഗ്ദാനം ചെയ്തും ഇംഗ്ലണ്ടിലെ കത്തോലിക്ക സഭ. ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള് പരസ്യമായി പറയുവാന് ധൈര്യം കാണിച്ച കേറ്റ് രാജകുമാരിയുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നതായി ഇംഗ്ലീഷ് കത്തോലിക്ക സഭാ തലവന് കര്ദിനാള് വിന്സെന്റ്ജെറാര്ഡ് നിക്കോള്സ് എക്സില് കുറിച്ചു. കാന്സര് രോഗബാധിതരായ എല്ലാവരെയും ധൈര്യപ്പെടുത്തിക്കൊണ്ട് കേറ്റ് പുറപ്പെടുവിച്ച സന്ദേശം കേറ്റിന് വേണ്ടി പ്രാര്ത്ഥിക്കുവാന് അനേകരെ പ്രേരിപ്പിക്കുമെന്ന് തന്റെ
READ MOREഗാസയിലെ ജനങ്ങള് സാമ്പത്തിക ക്ലേശങ്ങള് ഉള്പ്പടെ നിരവധി ക്ലേശങ്ങളിലൂടെ മുമ്പും കടന്നുപോയിട്ടുണ്ടെന്നും എന്നാല് ഇന്ന് അനുഭവിക്കുന്നത് പോലെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെന്നും ജറുസലേമിലെ ലത്തീന് പാത്രിയാര്ക്കീസ് കര്ദിനാള് പിയര്ബാറ്റിസ്റ്റ പിസബെല്ല. ഗാസയിലെ സ്ഥിതിഗതികള് അക്ഷരാര്ത്ഥത്തില് അസഹനീയമാണെന്ന് ഒരു ഇറ്റാലിയന് ടിവി സ്റ്റേഷന് നല്കിയ അഭിമുഖത്തില് കര്ദിനാള് പറഞ്ഞു. മുമ്പ് യുഎസിന് കാര്യങ്ങള് നേരെയാക്കാന് സാധിച്ചിരുന്നു. എന്നാല് ഇപ്പോള് യുഎസ് ദുര്ബലമായിരിക്കുന്നു. അതുകൊണ്ട് ഈ പ്രശ്നങ്ങള് എപ്പോള് എങ്ങനെ പരിഹരിക്കപ്പെടുമെന്ന് പറയാന് സാധിക്കില്ല. പാലസ്തീനില് താമസിക്കുന്ന ക്രൈസ്തവര്ക്ക് വിശുദ്ധവാര
READ MOREനടവയല്: കുടിയേറ്റക്കാര് കാട്ടുകള്ളന്മാരല്ലെന്നും നാടിനെ പറുദീസയാക്കിയവരാണെന്നും മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. നടവയല് ഹോളിക്രോസ് മേജര് ആര്ക്കി എപ്പിസ്കോപ്പല് തീര്ഥാടനകേന്ദ്രത്തിലെ ഓശാന ഞായര് തിരുക്കര്മ്മങ്ങള്ക്കു മധ്യേ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ മണ്ണിലെ മനുഷ്യരുടെ ദുരിതങ്ങളും ഉല്ക്കണ്ഠകളും കാണുമ്പോള് മനുഷ്യരെക്കാള് കാട്ടുമൃഗങ്ങള്ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടോയെന്ന് സംശയിക്കപ്പെടുകയാണ്. നഷ്ടപ്പെട്ട ജീവിതങ്ങളെല്ലാം വിലയുളളവയാണ്. പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബാംഗങ്ങളുടെ സങ്കടങ്ങള് ദൂരവ്യാപകങ്ങളാണ്. വന്യമൃഗങ്ങളുടെ അക്രമങ്ങളിലൂടെ മരിച്ച സഹോദരങ്ങള്ക്ക് അനുശോചനം അറിയിക്കുന്നതായും, ദൈവം ആ കുടുംബങ്ങളെ ചേര്ത്തുപിടിക്കട്ടെയെന്നും മാര് തട്ടില് പറഞ്ഞു.
READ MOREDon’t want to skip an update or a post?