Follow Us On

13

July

2024

Saturday

 • വാക്കുകള്‍ ബാക്കിവയ്ക്കുന്നത്‌

  വാക്കുകള്‍ ബാക്കിവയ്ക്കുന്നത്‌0

  ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ ഇഫാക്കാര എന്നൊരു ഗ്രാമമുണ്ട്. ആഫ്രിക്കയില്‍ ഉണ്ടായിരുന്ന ഒരു വര്‍ഷം അവിടെ പോയപ്പോള്‍ മക്കാണ്ട എന്നൊരു മനുഷ്യനെ കണ്ടുമുട്ടി. ഏതാണ്ട് 60 വയസ് പ്രായമുള്ള ഒരാള്‍. മക്കാണ്ട ആ ഗ്രാമത്തിലേക്ക് എവിടെനിന്നു വന്നു എന്ന് ആര്‍ക്കുമറിയില്ല. അയാള്‍ക്ക് ഒരു പ്രത്യേകതയുണ്ട് സൈക്കിളിലാണ് സഞ്ചാരം. ആ സൈക്കിള്‍ ആണ് അദ്ദേഹത്തിന്റെ വീട്. സൈക്കിളില്‍ വസ്ത്രങ്ങളും ഭക്ഷണവും കുടിവെള്ളവുമുണ്ട്. മക്കാണ്ട അധികം സംസാരിക്കില്ല. ചെറിയ മൂളലുകള്‍ മാത്രം. ആംഗ്യങ്ങളിലൂടെ ആണ് കൂടുതലും സംസാരിക്കുന്നത്.

 • കണക്ക് ചരിതം

  കണക്ക് ചരിതം0

  ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS തോല്‍ക്കുമോ എന്നുള്ള ഭയം ആണ് പല അനിഷ്ടങ്ങളുടെയും കാരണമെന്നു തോന്നാറുണ്ട്. ജീവിതത്തില്‍ തോറ്റുപോകാന്‍ ഭയമാണ്. തോല്‍വിക്ക് കുറുകെ നില്‍ക്കുന്നവരോട് ഒക്കെ നമുക്ക് വെറുപ്പാണ്. കണക്ക് ഒരു ബാലികേറാമലയായിരുന്നു. കണക്ക് വെറുത്തതുപോലെ മറ്റൊന്നും അത്ര വെറുത്തിട്ടില്ല. നാലാം ക്ലാസില്‍ അന്നമ്മ ടീച്ചര്‍ ആണ് കണക്ക് പഠിപ്പിച്ചത്. നല്ല ഉയരമുള്ള ശോഭനയെ പോലെ ചിരിക്കുന്ന ടീച്ചര്‍. സ്‌കൂളിന് തൊട്ടു താഴെ തന്നെയാണ് ടീച്ചറിന്റെ വീടും. കണക്കിനെ വെറുത്തതിന്റെ കൂട്ടത്തില്‍ ടീച്ചറെയും ഇഷ്ടമല്ലായിരുന്നു. കണക്ക് പീരീഡ്

 • ഒറ്റയടിപ്പാത

  ഒറ്റയടിപ്പാത0

   ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ഞാന്‍ സഞ്ചരിക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു. ഞാന്‍ വലത്തേക്കു തിരിഞ്ഞു നോക്കി. എന്നെ അറിയുന്നവര്‍ ആരുമില്ല, ഓടിയൊളിക്കാന്‍ ഇടമില്ല, എന്നെ രക്ഷിക്കുവാന്‍ ആളുമില്ല.’ ഇത് എന്റെ വീഴ്ചയാണ്. ഞാനും പതറി നില്‍ക്കുന്ന മൂന്നാം സ്ഥലം. കുരിശിന്റെ വഴിയില്‍ എന്നെ പൊള്ളിക്കുന്ന സങ്കടപ്പെടുത്തുന്ന സ്ഥലമാണിത്. അത്രമേല്‍ സ്‌നേഹത്തിന്റെ നോട്ടംകൊണ്ട് നീയെന്നെ വീണ്ടെടുക്കുന്ന സ്ഥലം. നിന്റെ വീഴ്ചയില്‍ നിന്ന്, വീണ്ടും കുരിശുമായി നടക്കാനുള്ള തീവ്രമായ സഹനം എന്നെ പൊള്ളിക്കുന്നുണ്ട്. ഒരു ഉറുമ്പുകടിപോലും

 • ‘ഈ ദൈവം എന്നൊക്കെ പറഞ്ഞാല്‍…’

  ‘ഈ ദൈവം എന്നൊക്കെ പറഞ്ഞാല്‍…’0

  ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS സൗഹൃദത്തിന് എത്ര ആഴമുണ്ട്..? ഈ ചോദ്യം മഞ്ഞുമ്മലിലെ സിജു എന്ന ചെറുപ്പക്കാരനോട് ആണെങ്കില്‍ ഒരു സംശയവും ബാക്കി വയ്ക്കാതെ അയാള്‍ ഇങ്ങനെ പറയും, ‘600 അടി താഴ്ച’. 2006 ല്‍ കൊടൈക്കനാലില്‍ വച്ചാണ് സിജു ഈ ആഴം അളന്നത്. കൊടൈക്കനാലിലെ ഗുണ കേവിലെ 600 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണുപോയ തന്റെ സുഹൃത്തിനെ അത്ഭുതകരമായി സിജു രക്ഷപ്പെടുത്തുന്നു. മരണത്തിലേക്ക് വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് സുഭാഷ് എന്ന ചെറുപ്പക്കാരന്‍ തിരിച്ചുവന്നത് എങ്ങനെയാണ്..? സൗഹൃദത്തിന്റെ സ്‌നേഹത്തിന്റെ

 • ഒരു വിളിപ്പുറത്ത്‌

  ഒരു വിളിപ്പുറത്ത്‌0

  കഴിഞ്ഞമാസം ആലുവയിലേക്കുള്ള ബസ് യാത്ര. കുറെനാള്‍ കൂടിയാണ് ബസില്‍ യാത്ര ചെയ്യുന്നത്. കോട്ടയത്തുനിന്നും തൊട്ടടുത്ത് മറ്റൊരാളും കൂടെയുണ്ടായിരുന്നു. ഏറ്റുമാനൂര്‍ എത്തിയപ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു. സംസാരിക്കാന്‍ ആരെയോ കിട്ടാന്‍ കൊതിച്ചു നില്‍ക്കുന്ന ആളെ പോലെ തോന്നി. ഞാനൊന്നും പറയാതെ തന്നെ അയാള്‍ എല്ലാം എന്നോട് പറഞ്ഞു, പറഞ്ഞുകൊണ്ടേയിരുന്നു… ഏകദേശം 45-ന് അടുത്തു പ്രായം. ഒറ്റനോട്ടത്തില്‍ തന്നെ ക്ഷീണിതനാണ്. അതിനെക്കുറിച്ച് ഞാന്‍ ചോദിച്ചില്ല. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം അല്‍പം വിഷമം തന്നു. ‘ഉറങ്ങിയിട്ട്

Don’t want to skip an update or a post?