വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വാ വിശ്വാസ ജീവിതത്തിന്റെ ധീരമാതൃക
- ASIA, Featured, Kerala, LATEST NEWS
- November 10, 2025

പുല്‍പള്ളി: ചൂരല്‍മല, മുണ്ടകൈ ദുരിത മേഖലയില്‍ മാതൃകാപരമായി സേവനം ചെയ്ത ശ്രേയസ് അംഗങ്ങളെയും പുല്‍പള്ളി ഓഫ് റോഡേഴ്സിനെയും ശ്രേയസ് ചെറ്റപ്പാലം യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വകരണം നല്‍കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് പുവത്തുംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. മേഖല ഡയറക്ടര്‍ ഫാ. മാത്യു മുണ്ടോക്കുടിയില്‍, ഗ്രാമപഞ്ചായത്തംഗം ബാബു കണ്ടത്തിക്കര, കെ.ഒ ഷാന്‍സണ്‍, ബിനി

മാനന്തവാടി: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി അനുസ്മരണവും ‘ജീവധാര 2024’ എന്ന പേരില്‍ രക്തദാന ക്യാമ്പും നടത്തി. വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കില്‍ രക്തദാനം നടത്തിയും കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തും സംസ്ഥാന ഡയറക്ടര്‍ ഫാ.ഷിജു ഐക്കര ക്കാനയില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീജ മെറിന്‍ ജോയ് മുഖ്യപ്രഭാഷണം നടത്തി. രൂപതാ പ്രസിഡന്റ് ബിനീഷ് തുമ്പിയാംകുഴി,

കാക്കനാട്: ചങ്ങനാശേരി അതിരൂപതയുടെ മുഖ്യ അജപാലകനായി കഴിഞ്ഞ 17 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നു വിരമിച്ചു. 22 വര്‍ഷം മെത്രാനായും 17 വര്‍ഷം മെത്രാപ്പോലീത്തയായും ചങ്ങനാശേരി അതിരൂപതയെ നയിച്ച മാര്‍ ജോസഫ് പെരുന്തോട്ടം പുന്നത്തുറ കോങ്ങാണ്ടൂര്‍ പെരുന്തോട്ടം ജോസഫ് – അന്നമ്മ ദമ്പതികളുടെ പുത്രനായി 1948 ജൂലൈ 5 ന് ജനിച്ചു. 1974 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. 2002 മെയ് മാസത്തില്‍ ചങ്ങനാശേരി സഹായമെത്രാനായി. 2007മാര്‍ച്ച് 19 മുതല്‍ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയായി

കാക്കനാട്: ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതയുടെ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. ഓഗസ്റ്റ് 19 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയില്‍ നടന്നുകൊണ്ടിരുന്ന മെത്രാന്‍ സിനഡാണ് ഇവരെ പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്

ഇടുക്കി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ പ്രത്യക്ഷ സമരം ആരംഭിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇടുക്കി രൂപതാ ജാഗ്രതാ സമിതി. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നിരവധി മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ജാഗ്രത സമിതി ആരോപിച്ചു. സമാന സ്വഭാവമുള്ള സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആഴ്ചക ള്‍ക്കുള്ളില്‍ അത് നടപ്പിലാക്കിയത് കേരളം കണ്ടതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ള ഭീമമായ തുക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായി വിതരണം ചെയ്യേണ്ടതിനു പകരം

കോട്ടപ്പുറം: വഖഫ് ബോര്‍ഡിന്റെ അന്യായമായ അവകാശവാദത്തെ തുടര്‍ന്ന് തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്ന മുനമ്പം – കടപ്പുറം പ്രദേശത്തെ ജനങ്ങളുടെ ഭൂമിക്കുമേലുള്ള റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും നീതിലഭ്യമാ ക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സത്വരം ഇടപെടണമെന്ന് കോട്ടപ്പുറം ബിഷപ്‌സ് ഹൗസില്‍ കൂടിയ രൂപത രാഷ്ട്രീയകാര്യ സമിതി യോഗം ആവശ്യപ്പെട്ടു . കടപ്പുറം വേളാങ്കണ്ണി മാതാ ദേവാലയവും വൈദിക മന്ദിരവും സിമിത്തേരിയും കോണ്‍വെന്റും ഉള്‍പ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ തടഞ്ഞു വയ്ക്കപ്പെടുന്നതില്‍ യോഗം ആശങ്ക അറിയിച്ചു. പ്രധാനമായും

കടലോളം കണ്ണീരേറ്റെടുത്ത അമ്മ.. അമ്മയെക്കുറിച്ച് ശ്രീ. ബിനു ജോണ്‍ ഡിക്രൂസ് എഴുതിയ ഫേസ്ബുക് പോസ്റ്റ് കഴിഞ്ഞ അവധിക്കാലത്താണ് അവസാനമായി ഈ അമ്മച്ചിയെ കണ്ടത് . മെലിഞ്ഞു ചുളിഞ്ഞ കരങ്ങളില്‍ എന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചു , ജപമാലമണികളുടെ സ്പന്ദനമുള്ള കൈകള്‍ വീണ്ടും വീണ്ടും മുറുക്കെ പിടിച്ചു . ശാരീരിക മാനസിക വേദനകള്‍ പങ്കുവെച്ചു . അമ്മച്ചിയോട് കണ്ണുകള്‍ അടച്ചു മകളെ കുറിച്ചു ഒന്നു ചിന്തിച്ചേ എന്നു ഞാന്‍ പറഞ്ഞു , അമ്മച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി

കോട്ടയം: ഫാ. റോയി മുളകുപാടം എംസിബിഎസ് സ്മാരക ‘സമര്‍പ്പിതന്‍2024’ അവാര്‍ഡിനു നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ജീവകാരുണ്യരംഗത്തു നിസ്വാര്‍ഥമായ സേവനങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. നേരത്തെ അംഗീകാരങ്ങള്‍ ലഭിക്കാത്തവര്‍ക്കു പ്രത്യേക പരിഗണന നല്‍കും. വ്യക്തികള്‍ക്കു സ്വയമോ മറ്റുള്ള വര്‍ക്കോ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. പതിനയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങ ള്‍ക്കായി ജീവിതം സമര്‍പ്പിക്കുകയും അകാലത്തില്‍ വേര്‍പി രിയുകയും ചെയ്ത ഫാ. റോയി മുളകുപാടം എംസിബിഎസിന്റെ ഓര്‍മയ്ക്കായി കടുവാക്കുളം ലിറ്റില്‍ ഫഌര്‍




Don’t want to skip an update or a post?