Follow Us On

11

November

2025

Tuesday

  • അമല മെഡിക്കല്‍ കോളജില്‍ വൈറോളജി കോണ്‍ഫ്രന്‍സ്

    അമല മെഡിക്കല്‍ കോളജില്‍ വൈറോളജി കോണ്‍ഫ്രന്‍സ്0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ വൈറോളജി കോണ്‍ഫ്രന്‍സ് നടത്തി. മൈക്രോബയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ദീപ്തി രാമകൃഷ്ണന്‍, അസോസിയേറ്റ് പ്രഫസര്‍ ഡോ. സുബി ദാസ്, സീനിയര്‍ റെസിഡന്റ് ഡോ. ഐശ്വര്യ ബാബു എന്നിവര്‍ പ്രസംഗിച്ചു. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 150

  • വന്യജീവി ശല്യത്തിന് ശ്വാശ്വത പരിഹാരം ആവശ്യപ്പെട്ട് കെസിവൈഎം

    വന്യജീവി ശല്യത്തിന് ശ്വാശ്വത പരിഹാരം ആവശ്യപ്പെട്ട് കെസിവൈഎം0

    മാനന്തവാടി: വയനാട് നീലഗിരി മേഖലകളില്‍ വര്‍ധിച്ചുവരുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വനത്തിനുള്ളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും കെസിവൈഎം മാനന്തവാടി രൂപത. കെസിവൈഎം ഭാരവാഹികളുടെ സംഗമമായ യൂത്ത് ലിങ്കില്‍ കെസിവൈഎം ബത്തേരി മേഖലാ പ്രസിഡന്റ് അമല്‍ ജോണ്‍സ് തൊഴുത്തുങ്കല്‍ പ്രമേയത്തിലൂടെ യാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാട് നീലഗിരി മേഖലകളില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി ജീവനുകള്‍ പൊലിയുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ 120 പേരാണ് വയനാട് ജില്ലയില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2023-24

  • ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍ കൂടിക്കാഴ്ച നടത്തി

    ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍ കൂടിക്കാഴ്ച നടത്തി0

    കൊച്ചി: വത്തിക്കാനിലെ സുവിശേഷവല്ക്കരണ ഡിക്കാ സ്റ്ററിയുടെ നേതൃത്വത്തില്‍ നടത്തിയ അസാധാരണ പ്ലീനറി യോഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പങ്കെടുത്തു.  തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിവിധ സംസ്‌കാരങ്ങളുടെ സുവിശേഷവല്ക്കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സുവിശേഷത്തിന്റെ സാംസ്‌കാരിക അനുരൂപണങ്ങളെ കുറിച്ചുമാണ് ഈ സവിശേഷ പ്ലീനറി യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രബോധനം നടത്തിയത്.

  • പ്രകൃതിദുരന്തങ്ങള്‍; കര്‍ഷകരെ ബലിയാടാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: സീറോ മലബാര്‍ സഭ

    പ്രകൃതിദുരന്തങ്ങള്‍; കര്‍ഷകരെ ബലിയാടാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: സീറോ മലബാര്‍ സഭ0

    കാക്കനാട്: ആഗോളതാപനം വഴിയുള്ള അതിവര്‍ഷം തുടങ്ങി പ്രകൃതിദുരന്തങ്ങളുടെ യഥാര്‍ത്ഥകാരണം വിശദീകരിക്കുന്ന ശാസ്ത്രീയപഠനങ്ങളെ നിരാകരിച്ചുകൊണ്ട് കര്‍ഷകരെ ബലിയാടാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹവും തിരുത്തപ്പെടേണ്ടതുമാണെന്ന് സീറോമലബാര്‍ സഭയുടെ 32-ാമതു സിനഡിന്റെ മൂന്നാം സമ്മേളനം വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങളുടെ മറവില്‍ കര്‍ഷകദ്രോഹപരമായ നടപടികളാരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങള്‍ അപലപനീയമാണ്. പരിസ്ഥിതിലോലപ്രദേശങ്ങളായി കേരളത്തിലെ 131 വില്ലേജുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം മലയോര കര്‍ഷകരില്‍ ഏറെ ആശങ്കയുളവാക്കുന്നുണ്ട്. ആയുസു മുഴുവനും അധ്വാനിച്ചുണ്ടാക്കിയ സ്വന്തം കൃഷിഭൂമി മൂല്യരഹിതമായിത്തീരുന്ന ദയനീയമായ സാഹചര്യമാണ് ഈ വിജ്ഞാപനംവഴി കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്.  ഇക്കാര്യത്തില്‍ കര്‍ഷകരുടെ

  • ഭാവിയുടെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണം

    ഭാവിയുടെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണം0

    ചങ്ങനാശേരി: ഭാവിയുടെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണമെന്ന് ഡോ. ജോബിന്‍ എസ് കൊട്ടാരം. ചെത്തിപ്പുഴ സെന്റ് തോമസ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോളേജ് ഫെസ്റ്റ് ‘മെറക്കി 2024 ‘ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം കഴിവുകള്‍ തിരിച്ചറിയുമ്പോള്‍ കൂടുതല്‍ ക്രിയാത്മകമായും, സന്തോ ഷത്തോടുകൂടിയും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമെന്നും ഡോ. ജോബിന്‍ കൂട്ടിച്ചേര്‍ത്തു. സെന്റ് തോമസ് ഹോസ്പിറ്റലിന്റെയും സെന്റ് തോമസ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിന്റെയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ്

  • സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥികള്‍ വളര്‍ന്നു വരണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

    സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥികള്‍ വളര്‍ന്നു വരണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല0

    കണ്ണൂര്‍: സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥി സമൂഹം വളര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കണ്ണൂര്‍ പയ്യാമ്പലം ഉര്‍സുലൈന്‍ സീനിയര്‍  സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച മെറിറ്റ് ദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ തെറ്റായ പ്രവണതകളെ എതിര്‍ക്കാനും നന്മയുടെ ഉറവിടങ്ങളായി സമൂഹത്തെ സേവിക്കാനും  വിദ്യാര്‍ഥികള്‍ മുന്‍കൈയെടുക്കണമെന്നും ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. കണ്ണൂര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂര്‍, കാസര്‍ഗോഡ്

  • കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം

    കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം0

    പുല്‍പ്പള്ളി: കനത്തമഴയും പ്രകൃതി ദുരന്തങ്ങളും മൂലം തകര്‍ന്ന വയനാടിന്റെ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ വയനാട് ജില്ലയിലെ മുഴുവന്‍ കര്‍ഷകരുടെയും കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായി എഴുതിത്തള്ളണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് മേഖല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. മുണ്ടകൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് ജീവിതം കരുപിടിപ്പിക്കാന്‍ ജീവനോപാധികള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്നും, ജനവാസ കേന്ദ്രങ്ങളായ 123 വില്ലേജുകളെയും പരിസ്ഥിതിലോല മേഖലയില്‍ നിന്നും ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എകെസിസി മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടു

  • സീറോമലബാര്‍ സഭയുടെ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു

    സീറോമലബാര്‍ സഭയുടെ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു0

    കാക്കനാട്: സീറോമലബാര്‍സഭയുടെ വിവിധ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു. സിനഡല്‍ ട്രൈബൂണല്‍ പ്രസിഡന്റായി കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിനെയും ജഡ്ജിമാരായി താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരെയും സിനഡ് തിരഞ്ഞെടുത്തു. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരി സിനഡല്‍ കമ്മീഷന്‍ ചെയര്‍മാനായി തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലിനെയും അംഗങ്ങളായി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Latest Posts

Don’t want to skip an update or a post?