Follow Us On

28

March

2024

Thursday

  • നവോത്ഥാനമൂല്യങ്ങള്‍ പ്രഘോഷിക്കേണ്ടത്  സമൂഹത്തെ ഭിന്നിപ്പിച്ചുകൊണ്ടാകരുത്: കെസിബിസി

    നവോത്ഥാനമൂല്യങ്ങള്‍ പ്രഘോഷിക്കേണ്ടത് സമൂഹത്തെ ഭിന്നിപ്പിച്ചുകൊണ്ടാകരുത്: കെസിബിസി0

    കൊച്ചി: സര്‍ക്കാര്‍ പിന്‍തുണയോടെ നടത്തുന്ന വനിതാമതിലുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ആരോഗ്യകരമല്ലാത്ത ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നത് ഒട്ടും അഭികാമ്യമല്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള നിര്‍മിതിയെപ്പറ്റി ഗൗരവമായ ആലോചനകളും കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകേണ്ട സമയത്ത്, രാഷ്ട്രീയ ലക്ഷ്യംവച്ചുകൊണ്ടുള്ള വിഭാഗീയ നീക്കങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കേരള നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സമൂദായമോ സംഘടനകളോ അവകാശപ്പെടുന്നത് ചരിത്രപരമായി ശരിയായിരിക്കുകയില്ല. നവോത്ഥാനത്തിലേക്കും ആധുനിക കേരളസമൂഹത്തിന്റെ ആവിര്‍ഭാവത്തിലേക്കും നയിച്ച സാംസ്‌കാരികവും സാമൂഹികവുമായ നിരവധി ഘടകങ്ങളുണ്ട്. അത്തരം ഘടകങ്ങളെ പ്രദാനം ചെയ്തതില്‍ ഹിന്ദു-ക്രിസ്ത്യന്‍-ഇസ്ലാം മതദര്‍ശനങ്ങളും മതപ്രചാരണ സംരംഭങ്ങളും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

  • പാലായിലെ എല്ലാ കുടുംബത്തിലും പാലാ ദൂത് എത്തുന്നു

    പാലായിലെ എല്ലാ കുടുംബത്തിലും പാലാ ദൂത് എത്തുന്നു0

    പാലാ: പാലാ രൂപതയുടെ നേതൃത്വത്തില്‍ രൂപതയുടെ എല്ലാ കുടുംബങ്ങളിലും ഉപയോഗിക്കുവാന്‍ തയ്യാറാക്കിയിരിക്കുന്ന പാലാ ദൂത് മുഖപത്രത്തിന്റെ ആദ്യകോപ്പി പ്രകാശനം ചെയ്തു. പാലാ ബിഷപ്‌സ് ഹൗസില്‍ നടന്ന കുടുംബക്കൂട്ടായ്മാ ഭാരവാഹികളുടെ സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആദ്യകോപ്പി പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സിറിയക് തോമസിനു നല്കിയാണ് പ്രകാശിപ്പിച്ചത്. വിശ്വാസം വിവിധ മേഖലകളില്‍ നിന്ന് പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് സത്യവിശ്വാസത്തത്തെ സംരക്ഷിക്കുകയും വിശ്വാസികളുടെ നല്ല കൂട്ടായ്മ വളര്‍ത്തിയെടുക്കുകയും ചെയ്യാവുന്ന വിധമാണ് പാലാദൂത് പ്രസിദ്ധീകരിക്കുന്നതെന്ന് ബിഷപ് സൂചിപ്പിച്ചു. ആധുനിക

  • ഗ്രാമതല  സാമൂഹ്യപ്രവർത്തനങ്ങൾ ക്കു  നേതൃത്വം നൽകുന്ന പ്രമോട്ടർ സിസ്റ്റർമാരുടെ സംഗമം

    ഗ്രാമതല സാമൂഹ്യപ്രവർത്തനങ്ങൾ ക്കു നേതൃത്വം നൽകുന്ന പ്രമോട്ടർ സിസ്റ്റർമാരുടെ സംഗമം0

    എറണാകുളം-അങ്കമാലി അതിരൂപതാ  സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ ഗ്രാമതല  സാമൂഹ്യപ്രവർത്തനങ്ങൾ ക്കു  നേതൃത്വം നൽകുന്ന പ്രമോട്ടർ സിസ്റ്റർമാരുടെ സംഗമം സംഘടിപ്പിച്ചു. സഹൃദയ ഓഡിറ്റോറിയത്തിൽ ഡയറക്ടർ ഫാ. പോൾ  ചെറുപിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സിസ്റ്റർ ജോണറ്റ് എഫ്.സി.സി. ഉദ്‌ഘാടനം ചെയ്തു. സഹൃദയ അസി. ഡയറക്ടർ ഫാ. ജോസഫ് കൊളുത്തു വെള്ളിൽ ആമുഖപ്രഭാഷണം നടത്തി. സമർപ്പിതർ ശ്രദ്ധചെലുത്തേണ്ട കർമമേഖലകളെ കുറിച്ചുള്ള സംവാദം സിറോ മലബാർ സഭാ വക്താവ് സിജോ പൈനാടത്ത് മോഡറേറ്റ് ചെയ്തു. സിസ്റ്റർ ടെസ്ലിൻ സി.എം.സി, സിസ്റ്റർ സുമം എസ്.ഡി.,

  • നിഷേധാത്മക മാധ്യമശൈലി രാജ്യത്തിനു അപകടകരം : മാര്‍ പോളി കണ്ണൂക്കാടന്‍

    നിഷേധാത്മക മാധ്യമശൈലി രാജ്യത്തിനു അപകടകരം : മാര്‍ പോളി കണ്ണൂക്കാടന്‍0

    ഇരിങ്ങാലക്കുട :  സത്യ വിരുദ്ധമായ കാര്യങ്ങളെ സമര്‍ഥമായി അവതരിപ്പിച്ചു സമൂഹത്തില്‍ ഭിന്നതയും സ്പര്‍ധയും വളര്‍ത്താനുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമത്തിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. നിഷേധാത്മകമായ ഈ മാധ്യമശൈലി വലിയ വിപത്ത് വിളിച്ചു വരുത്തുമെന്നും ഇന്ത്യയുടെ അഖണ്ഡതയ്ക്കും മതനിരപേക്ഷ മൂല്യങ്ങള്‍ക്കും ദോഷകരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇരിങ്ങാലക്കുട രൂപത മുഖപത്രമായ ‘കേരളസഭ’ യുടെ കുടുംബസംഗമം ആളൂര്‍ ബിഎല്‍എമ്മില്‍ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. രൂപതയിലെ 135 ഇടവകകളിലെ 1500 ലേറെ

  • വ്യക്തി ബന്ധങ്ങളുടെ ഇഴയടുപ്പമാണ് ക്രിസ്തുമസ്:  ബിഷപ് കാരിക്കാശ്ശേരി

    വ്യക്തി ബന്ധങ്ങളുടെ ഇഴയടുപ്പമാണ് ക്രിസ്തുമസ്: ബിഷപ് കാരിക്കാശ്ശേരി0

    കാച്ചി: വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പമാണ് ക്രിസ്തുമസ് നല്കുന്ന സന്ദേശമെന്ന് കെസിബിസി വിമന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കാശ്ശേരി. പരസ്പരം അകന്നുപോവുകയും അപരനെ ശത്രുവായി കരുതുകയും ചെയ്യുന്ന മനുഷ്യന് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇഴയടുപ്പം പ്രദാനം ചെയ്യുന്നതാണ് ക്രിസ്തുമസ് എന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ വാര്‍ഷിക പൊതുസമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മീഷന്‍ സെക്രട്ടറി ശ്രീമതി ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ശ്രീമതി ജയ്ന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഡോ. ജിബി ഗീവര്‍ഗീസ്, ശ്രീമതി അല്‍ഫോന്‍സ,

  • ഗ്വാളിയോര്‍ ബിഷപ് മാര്‍ തോമസ് തെന്നാട്ട്  അന്തരിച്ചു.

    ഗ്വാളിയോര്‍ ബിഷപ് മാര്‍ തോമസ് തെന്നാട്ട് അന്തരിച്ചു.0

    ഗ്വാളിയോര്‍(മധ്യപ്രദേശ്): ഗ്വാളിയോര്‍ ബിഷപ് മാര്‍ തോമസ് തെന്നാട്ട് (65) വാഹനാപകടത്തില്‍ അന്തരിച്ചു. ഗ്വാളിയോര്‍ രൂപതയുടെ കീഴിലുള്ള സ്‌കൂളിന്റെ വാര്‍ഷിക ആഘോഷചടങ്ങില്‍ പങ്കെടുത്തു മടങ്ങവേ ഉണ്ടായ കാര്‍ അപകടത്തിലാണ് മാര്‍ തെന്നാട്ട് മരിച്ചത്. തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം ഗ്വാളിയാറിലുള്ള സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും ബിഷപ് മരണമടഞ്ഞിരുന്നു. പള്ളോട്ടൈന്‍ സഭ എന്നറിയപ്പെടുന്ന സൊസൈറ്റി ഓഫ് കാത്തലിക്ക് അപ്പസ്‌തോലേറ്റ് സഭയില്‍ നിന്നുള്ള ഇന്ത്യയിലെ പ്രഥമ ബിഷപ്പാണ് മാര്‍ തോമസ് തെന്നാട്ട്. ഒരു യഥാര്‍ത്ഥ അജപാലകനെയും

  • മലയാളി വൈദികന്‍   ബാലാവകാശ കമ്മീഷന്‍  ചെയര്‍മാന്‍

    മലയാളി വൈദികന്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍0

    ബംഗളൂരു: കര്‍ണാടകയിലെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി നോര്‍ബര്‍ട്ടൈന്‍ സന്യാസ സഭാംഗമായ മലയാളി വൈദികന്‍ റവ. ഡോ. ആന്റണി സെബാസ്റ്റ്യന്‍ നിയമിതനായി. തെരുവു കുട്ടികളുടെയും കുറ്റവാളികളായ കുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചുവരുന്ന ഇക്കോ (ഇസിഎച്ച്ഒ) എന്ന സംഘടനയുടെ സ്ഥാപകനായ റവ. ഡോ. ആന്റണി സെബാസ്റ്റ്യന്‍ കേന്ദ്ര ശിശുക്ഷേമ മന്ത്രാലയത്തിന്റെ ഉപദേശകനായും സോഷ്യല്‍ ഓഡിറ്റിംഗ് മെംബറായും പ്രവര്‍ത്തിച്ചുവരികയാണ് പുതിയ നിയമനം. വൈദികന്‍ ആരംഭിച്ച കര്‍ണാടകയിലും കേരളത്തിലുമായി ഇക്കോയ്ക്ക് എട്ടു ശാഖകളുണ്ട്. സ്‌പെഷ്യല്‍ ജുവൈനല്‍ ഹോം നടത്തിപ്പിനായി ഇക്കോയെയാണു കര്‍ണാടക സര്‍ക്കാര്‍

  • പാലാ രൂപതയിലെ വൈദികര്‍ ഒത്തുചേര്‍ന്നു

    പാലാ രൂപതയിലെ വൈദികര്‍ ഒത്തുചേര്‍ന്നു0

    മുന്നൂറ്റി ഇരുപത്തഞ്ചോളം വൈദികര്‍ ഒത്തുചേര്‍ന്ന വൈദികസംഗമം പാലാ സെന്റ് തോമസ് കോളേജിന്റെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടന്നു. ക്രിസ്തുമസിനൊരുക്കമായി നടന്ന വൈദിക സംഗമത്തെ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച് അജപാലനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ഉദ്‌ബോധിപ്പിച്ച ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് രൂപതയിലെ എല്ലാ കുടുംബങ്ങളിലേയ്ക്കും പാലാരൂപതയുടെ ഒരു ഔദ്യോഗിക പ്രസിദ്ധീകരണം എത്തിക്കുന്നതിനെപ്പറ്റിയും നവീനമാര്‍ഗ്ഗങ്ങളിലൂടെയുള്ള സുവിശേഷവത്കരണത്തെപ്പറ്റിയും സൂചിപ്പിച്ചു. കുമ്പസാരം, ഇടവക കേന്ദ്രീകൃത ആത്മീയത എന്നിവയുടെ

Latest Posts

Don’t want to skip an update or a post?