Follow Us On

10

November

2025

Monday

  • ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പദ്മഭൂഷണ്‍

    ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പദ്മഭൂഷണ്‍0

    എറണാകുളം: പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പത്മഭൂഷണ്‍ പുരസ്‌കാരം. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം മേധാവിയായ ഡോക്ടറിന് 2011-ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിരുന്നു. പദ്മഭൂഷണ്‍ പുരസ്‌കാരം കേരളത്തിനും കേരളത്തിലെ ആരോഗ്യമേഖലയുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും സമര്‍പ്പിക്കുന്നതായി ഡോ. ജോസ് ചാക്കോ പെരിയപ്പുറം പ്രതികരിച്ചു. എറണാകുളം സൗത്ത് പറവൂര്‍ സ്വദേശിയായ ഡോ. ജോസ് ചാക്കോയാണ്  കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കിയത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഹൃദ്രോഗികള്‍ക്ക് ഹൃദയശസ്ത്രക്രിയകള്‍ക്കായി  സഹായം നല്‍കുന്ന

  • അറുപത് വയസ്  കഴിഞ്ഞവര്‍ക്കായി  സഖറിയാസ് കണ്‍വന്‍ഷന്‍

    അറുപത് വയസ് കഴിഞ്ഞവര്‍ക്കായി സഖറിയാസ് കണ്‍വന്‍ഷന്‍0

    ഇരിട്ടി: വാര്‍ദ്ധക്യത്തിനു ചേര്‍ന്ന ക്രിയാത്മകതയില്‍ കുടുംബങ്ങളില്‍, സമൂഹത്തി ല്‍, ഇടവകയില്‍, സന്തോഷത്തോടെ ജീവിക്കാന്‍ 60 കഴിഞ്ഞവരെ സഹായിക്കുകയാണ് സഖറിയാസ് മിഷന്‍. മലബാറിലെ ക്രിസ്റ്റീന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിവരുന്ന തലശേരി അതിരൂപതയിലെ കല്ലുമുതിരക്കുന്ന് ഇടവകാംഗമായ ജോയ്‌സ് കുരുവിത്താനത്താണ് ഈ ശുശ്രൂഷ ആരംഭിച്ചത്. ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറയുടെ നേതൃത്വത്തിലുള്ള തലശേരി അതിരൂപത ഫാമിലി അപ്പോസ്‌തോലേറ്റ് ശുശ്രൂഷയില്‍ കൂട്ടത്തരവാദിത്വം വഹിച്ച് രൂപതയിലെ എല്ലാ ഫൊറോനകളിലും 60 വയസ് കഴിഞ്ഞവരുടെ സ്‌നേഹസംഗമമായ സഖറിയാസ് കണ്‍വെന്‍ഷന്‍ നടത്തിയത് ഈ ശുശ്രൂഷയുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇപ്പോള്‍

  • പച്ചക്കറികള്‍ നിറയും പള്ളിമുറ്റം

    പച്ചക്കറികള്‍ നിറയും പള്ളിമുറ്റം0

    ജോസഫ് കുമ്പുക്കന്‍ പാലാ: ചീങ്കല്ലേല്‍ സെന്റ് തോമസ് ദൈവാലയമുറ്റത്ത് കടന്നുചെന്നാല്‍ അവിടെ കൃഷി ചെയ്തിരിക്കുന്ന കാബേജും കോളീഫ്ലവറും ആരെയും ആകര്‍ഷിക്കും. വികാരി ഫാ. ജോണ്‍ പൊതിട്ടേലിന്റെയും അസിസ്റ്റന്റ് വികാരി ഫാ. അനൂപ് വാഴേപ്പറമ്പിലിന്റെയും നേതൃത്വത്തില്‍ കൈക്കാരന്മാരായ ജോര്‍ജ് ഇരുപ്പുഴക്കാട്ടില്‍, സണ്ണി വാക്കാട്ടില്‍പുത്തന്‍പുര, ജോസ് തെന്നംകുഴിയില്‍, ദൈവാലയ ശുശ്രൂഷി നിമിഷ് എന്നിവരുടെ സഹകരണത്തോടെയാണ് കൃഷി ചെയ്തിരിക്കുന്നത്. കുറവിലങ്ങാട്-മൂവാറ്റുപുഴ റൂട്ടിലാണ് ചീങ്കല്ലേല്‍ ദൈവാലയം. റോഡില്‍നിന്നും ദൈവാലയമുറ്റത്തേക്ക് കയറുന്ന റോഡിന്റെ ഇരുവശങ്ങളിലും ദൈവാലയമുറ്റത്തും നിരനിരയായി ഇവ കൃഷി ചെയ്തിരിക്കുന്നു. ഫാ. ജോണ്‍

  • ന്യൂനപക്ഷ പദവി മൗലിക അവകാശം

    ന്യൂനപക്ഷ പദവി മൗലിക അവകാശം0

    ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ (ലേഖകന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ്) ജനാധിപത്യ ഭരണപ്രക്രിയയില്‍ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ പദങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ക്കാണ് പ്രസക്തി. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടാനുള്ള സാധ്യതയേറും. ഇതൊഴിവാക്കാനുള്ള സംരക്ഷണ കവചമാണ് ഇന്ത്യന്‍ ഭരണഘടന ദീര്‍ഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്നത്. ഇവിടെയാണ് ഭരണഘടനാശില്പികളുടെ പ്രതിബദ്ധതയെ നാം തിരിച്ചറിയേണ്ടത്. അതിനാല്‍ത്തന്നെ ന്യൂനപക്ഷപദവി അവകാശത്തേക്കാളുപരി സംരക്ഷണമാണ്. ഈ സംരക്ഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുമ്പോഴാണ് വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകളുടെ സ്വരമുയരുന്നത്.

  • ‘പത്ത് ലക്ഷം വര്‍ഷമെടുത്താലും ഇവള്‍ കന്യാസ്ത്രീയാകുമെന്ന്  വിചാരിച്ചില്ല, പിന്നെയല്ലേ വിശുദ്ധ’

    ‘പത്ത് ലക്ഷം വര്‍ഷമെടുത്താലും ഇവള്‍ കന്യാസ്ത്രീയാകുമെന്ന് വിചാരിച്ചില്ല, പിന്നെയല്ലേ വിശുദ്ധ’0

    ലിജു ആന്റണി മാഡ്രിഡ്/സ്‌പെയിന്‍: ജനുവരി 12-ന് സ്‌പെയിനിലെ മാഡ്രിഡില്‍ ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ട സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ സഹോദരി ബിബിസി ന്യൂസിനോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ‘പത്ത് ലക്ഷം വര്‍ഷമെടുത്താലും ഇവള്‍ കന്യാസ്ത്രീയാകുമെന്ന് വിചാരിച്ചില്ല, പിന്നെയല്ലെ വിശുദ്ധപദവിയിലേക്കുള്ള നാമകരണ നടപടി.’ ടെലിവിഷന്‍ താരത്തില്‍ നിന്ന് സന്യാസജീവിതം തിരഞ്ഞെടുത്ത് ഇപ്പോള്‍ ദൈവദാസിപദവി വരെയെത്തി നില്‍ക്കുന്ന തന്റെ സഹോദരിയുടെ ജീവിതത്തിലുണ്ടായ മാനസാന്തരകഥയിലുള്ള അത്ഭുതം മുഴുവന്‍ ആ വാക്കുകളില്‍ അടങ്ങിയിട്ടുണ്ട്. 2016-ല്‍ അന്തരിച്ച യുവസന്യാസിനിയായ സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ നാമകരണ നടപടികള്‍ മാഡ്രിഡിലെ

  • ചരിത്രം പിറക്കുന്നു; ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍  എന്‍എസ്എസ് വോളണ്ടിയര്‍മാരെ  നയിക്കാന്‍ ഒരു കന്യാസ്ത്രീ

    ചരിത്രം പിറക്കുന്നു; ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാരെ നയിക്കാന്‍ ഒരു കന്യാസ്ത്രീ0

    ന്യൂഡല്‍ഹി: ചരിത്ര നിമിഷങ്ങള്‍ക്ക് രാജ്യം സാക്ഷ്യംവഹിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തില്‍നിന്നുള്ള പന്ത്രണ്ട് അംഗ (6 പെണ്‍കുട്ടികളും 6 ആണ്‍കുട്ടികളും) നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) വോളണ്ടിയര്‍മാരെ നയിക്കുന്നത് മലയാളിയായ സിസ്റ്റര്‍ ഡോ. നോയല്‍ റോസ് സിഎംസിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സന്യാസിനി റിപ്പബ്ലിക് ദിന പരേഡില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്നത്. കര്‍മ്മലീത്താ സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ നോയല്‍ റോസ് തൊടുപുഴ

  • നിരന്തരമുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങള്‍: സര്‍ക്കാരിന്റെ ഇടപെടലുകള്‍ നിരുത്തരവാദിത്തപരം: കെസിബിസി ജാഗ്രത കമ്മീഷന്‍

    നിരന്തരമുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങള്‍: സര്‍ക്കാരിന്റെ ഇടപെടലുകള്‍ നിരുത്തരവാദിത്തപരം: കെസിബിസി ജാഗ്രത കമ്മീഷന്‍0

    എറണാകുളം: വനം വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം വീണ്ടും ഒരു മനുഷ്യജീവന്‍കൂടി വയനാട്ടില്‍ പൊലിഞ്ഞിരിക്കുന്നത് സംസ്ഥാനസര്‍ക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനങ്ങള്‍ക്ക് തെളിവാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. വയനാട്ടിലും ഇടുക്കിയിലും മറ്റും വന്യമൃഗങ്ങള്‍ മനുഷ്യജീവനും സമാധാനപൂര്‍ണമായ ജീവിതത്തിനും സമാനതകളില്ലാത്ത ഭീഷണിയായി മാറിയിരിക്കുന്നു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വനത്തിന്റെ സമീപ പ്രദേശങ്ങളില്‍ മാത്രമല്ല, കിലോമീറ്ററുകള്‍ ദൂരെ ജീവിക്കുന്ന ഗ്രാമീണര്‍ക്കും വന്യമൃഗ ശല്യം വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ടെന്ന് ജാഗ്രതാ കമ്മീഷന്റെ കുറിപ്പില്‍ പറയുന്നു. ഈ രൂക്ഷമായ പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാര്‍ ഏതുവിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത് എന്നുള്ളത്

  • ബ്രൂവറി ഡിസ്റ്റിലറി അനുമതി നല്കാനുള്ള തീരുമാനം പിന്‍വലിക്കണം: കെസിബിസി മദ്യവിരുദ്ധ സമിതി

    ബ്രൂവറി ഡിസ്റ്റിലറി അനുമതി നല്കാനുള്ള തീരുമാനം പിന്‍വലിക്കണം: കെസിബിസി മദ്യവിരുദ്ധ സമിതി0

    മാനന്തവാടി: പാലക്കാട് സ്വാകാര്യകമ്പനിക്ക് ബ്രൂവറി ഡിസ്റ്റലറി അനുമതി നല്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ആവശ്യപ്പെട്ടു. തെരെഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് വിരുദ്ധമായി മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും ഗണ്യമായ രീതിയില്‍ വര്‍ധിപ്പിക്കുന്ന നടപടിയില്‍ നിന്നും പിന്തിരിയണമെന്നും പുതിയതായി ആയിരത്തിലധികം ബാറുകളും നൂറ് കണക്കിന് മദ്യശാലകളും തുറന്ന് കൊടുത്ത നടപടികള്‍ പുന:പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.രൂപത ഡയറക്ടര്‍ ഫാ.സണ്ണി മഠത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് വി.ഡി രാജു അധ്യക്ഷ്യനായി. മാത്യു ആര്യപ്പള്ളി, റ്റെസി കറുത്തേടത്ത്, റീത്ത

Latest Posts

Don’t want to skip an update or a post?